രണ്ടരക്കോടിയിലധികം ജനങ്ങൾ അരപ്പട്ടിണിയിൽ; ജയിലുകളിൽ കൊടും ക്രിമിനലുകൾ ചിക്കനും, മട്ടണും, ചപ്പാത്തിയും, കപ്പ പുഴുക്കുമടിച്ച് സുഖവാസത്തിൽ; കുത്തും കൊലയും നടത്തി ജയിലിൽ പോയാൽ സുഖജീവിതം

രണ്ടരക്കോടിയിലധികം ജനങ്ങൾ അരപ്പട്ടിണിയിൽ; ജയിലുകളിൽ കൊടും ക്രിമിനലുകൾ ചിക്കനും, മട്ടണും, ചപ്പാത്തിയും, കപ്പ പുഴുക്കുമടിച്ച് സുഖവാസത്തിൽ; കുത്തും കൊലയും നടത്തി ജയിലിൽ പോയാൽ സുഖജീവിതം

ഏ.കെ ശ്രീകുമാർ

കോട്ടയം: കൊറോണയുടെ രണ്ടാം വരവ് കൂടി എത്തിയതോടെ മലയാളികൾ മുഴുപ്പട്ടിണിയിലായി. കച്ചവടമില്ലാതെ വ്യാപാര സ്ഥാപനങ്ങൾ  അടച്ചു പൂട്ടിയും, വ്യവസായ സ്ഥാപനങ്ങളും, കെട്ടിട നിർമ്മാണമടക്കം സമസ്തമേഖലയും സ്തംഭനാവസ്ഥയിലെത്തിയതോടെ പതിനായിരങ്ങൾക്കാണ് ജോലി നഷ്ടപ്പെട്ടത്. 

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും അരപ്പട്ടിണിയിൽ കഴിയുമ്പോഴാണ് കൊടും ക്രിമിനലുകൾക്ക് ലാവിഷ് ഭക്ഷണം കിട്ടുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് വാങ്ങി നല്കാൻ പോലും പണമില്ലാതെ  സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ജയിലുകളിൽ  കൊടും കുറ്റവാളികൾക്ക് കൃത്യമായി മട്ടനും മീനും കപ്പപ്പുഴുക്കുമടക്കം പോഷക സമൃദ്ധമായ ഭക്ഷണമാണ് ലഭിക്കുന്നത്

സർക്കാരിന് ക്രിമിനലുകളോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് മനസിലാകണമെങ്കിൽ  ജയിലുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ മെനു ഒന്ന് കണ്ട് നോക്കണം. ആരും ജയിലിൽ പോകാൻ കൊതിച്ചു പോകുന്ന തരം മെനുവാണ് ജയിലുകളിലെ കൊടും ക്രിമിനലുകൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്നത്

ഞായറാഴ്ച രാവിലെ ഇഡലിയോ, ദോശയോ, ഒപ്പം സാമ്പാറും ചായയും ഉണ്ടാകും. ഉച്ചയ്ക്ക് ചോറ്, അവിയൽ, തീയൽ , തൈര്. വൈകിട്ട് ചായ, രാത്രിയിൽ ചോറും തോരനും രസവും.

തിങ്കളാഴ്ച രാവിലെ ചപ്പാത്തിയും കടലക്കറിയും, ഉച്ചയ്ക്ക് ചോറും മീൻകറിയും, മീൻ വറുത്തതും പുളിശേരിയും. രാത്രി ചോറും കപ്പപ്പുഴുക്കും , രസവും മാങ്ങയോ നാരങ്ങയോ, നെല്ലിക്കയോ അച്ചാറിട്ടതും.

ചൊവ്വാഴ്ച രാവിലെ ഉപ്പുമാവും ഏത്തപ്പഴമോ, ചെറുപഴമോ ഉറപ്പ്. ചായ പിന്നെ പതിവ് പോലെ തന്നെ ലഭിക്കും. ഉച്ചയ്ക്ക് ചോറും, അവിയലും സാമ്പാറും തൈരും രാത്രിയിലാകട്ടെ ചോറും തോരനും, ചെറുപയർ കറിയും ലഭിക്കും.

ബുധനാഴ്ച രാവിലെ ചപ്പാത്തിയും കടലക്കറിയുമാണ് ലഭിക്കുന്നത്. ചോറും മീൻകറിയും അവിയലും പുളിശേരിയും ഉച്ചയ്ക്കും, ചോറും കപ്പപ്പുഴുക്കും, രസവും , അച്ചാറും രാത്രിയിലും ലഭിക്കും.

വ്യാഴാഴ്ചയും ഉപ്പുമാവും പഴവും തന്നെ. ഉച്ചയ്ക്ക് ചോറിന്റെ കൂടെ സാമ്പാറും അവിയലും തൈരും ലഭിക്കും. രാത്രിയിൽ ചോറും തോരനും തീയലുമുണ്ടാകും.

വെള്ളിയാഴ്ചയും രാവിലത്തെ ഭക്ഷണത്തിനായി ചപ്പാത്തിയും കടലക്കറിയുമാണ് ലഭിക്കുക. ചോറിന്റെ കൂടെ എരിശേരിയും പുളിശേരിയും അവിയലും ലഭിക്കും. രാത്രിയിൽ ചോറും തോരനും രസവുമുണ്ട്.

ഞായറാഴ്ചയാണ് തടവ് പുള്ളികളിൽ ഏറെപ്പേരെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെനു എത്തുന്നത്. ഉപ്പുമാവും പഴവും കഴിച്ച് ഉച്ചയാകാൻ കാത്തിരിക്കുകയാണ് ഇവർ. ഉച്ചയ്ക്ക് ചോറിന്റെ കൂടെ തോരനും മട്ടൻ കറിയും പുളിശേരിയും ലഭിക്കും. രാത്രിയിൽ കപ്പപ്പുഴുക്കും രസവും ഏതെങ്കിലും ഒരു അച്ചാറും ഉണ്ടാകും.

ഇഡലിയും ദോശയും ഉണ്ടാക്കുന്നതിന് കൃത്യമായ അളവും പകർന്നു നൽകിയിട്ടുണ്ട്. 100 ഗ്രാം അരിയും, 40 ഗ്രാം ഉഴുന്നും, നാല് മില്ലി നല്ലെണ്ണയും ദോശയിൽ ഉണ്ടാകണം. 200 ഗ്രാം ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരു ചപ്പാത്തി ഉണ്ടാക്കണം. ഉപ്പുമാവിന് 150 ഗ്രാം റവയും 25 ഗ്രാം സവാളയും, 20 മില്ലി വെളിച്ചെണ്ണയും, രണ്ട് പച്ചമുളകും രണ്ടു ഗ്രാം ഇഞ്ചിയും100 മില്ലി ഗ്രാം കടുകും ഉണ്ടാകണം.

700 മുതൽ 750 രൂപ വരെയാണ് ഒരു കിലോ മട്ടണ് മാർക്കറ്റിൽ വില. ഇറച്ചി പ്രേമികളായ സാധാരണക്കാരായ മലയാളികളിൽ 90 ശതമാനവും ജീവിതത്തിൽ ഒരിക്കൽ പോലും മട്ടൺ കഴിച്ചിട്ടുണ്ടാകില്ല.
ഇവർക്കിടയിലേയ്ക്കാണ് ലാവിഷ് ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റുമായി ജയിൽപുള്ളികളുടെ വരവ്.

സൗമ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി ജയിലിലേയ്ക്കു ഒറ്റക്കയ്യുമായി പോകുമ്പോൾ ദാരിദ്രകോലമായിരുന്നു. ജയിലിൽ നിന്നും തടിച്ചുരുണ്ട് പുറത്തിറങ്ങിയ അവനെ നോക്കി അന്തം വിട്ടു നിൽക്കുകയായിരുന്നു ഭൂരിപക്ഷം മലയാളികളും.

ഈ എനർജി എവിടെ നിന്നും ഗോവിന്ദച്ചാമിക്കു കിട്ടി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസ് ലൈവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത്.