വി.എ. നിഷാദ് മോൻ കട്ടപ്പന ഡിവൈഎസ്പിയായി ചുമതലയേറ്റു

വി.എ. നിഷാദ് മോൻ കട്ടപ്പന ഡിവൈഎസ്പിയായി ചുമതലയേറ്റു

തേർഡ് ഐ ബ്യൂറോ

കട്ടപ്പന: വി.എ.നിഷാദ് മോൻ കട്ടപ്പന ഡിവൈഎസ്പിയായി ചുമതലയേറ്റു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു.

എരുമേലി  കരിങ്കല്ലുമുഴി സ്വദേശിയും വെട്ടിയാനിക്കൽ കുടുംബാംഗവും റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളുടെ മകനുമായ നിഷാദ്‌മോൻ സബ് ഇൻസ്‌പെക്ടറായാണ് സർവീസിൽ പ്രവേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സർവീസിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഈ ഉദ്യോഗസ്ഥൻ പ്രമാദമായ പല കേസുകളുടെയും അന്വേഷണത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഓഫ് ഹോണറിനു പുറമേ അൻപതിലധികം ഗുഡ് സർവ്വീസ് എൻട്രികളും നിഷാദ് മോന് ലഭിച്ചിട്ടുണ്ട്

ചങ്ങനാശ്ശേരി സി ഐ ആയിരിക്കെ വിവാദമായ സോളാർ കേസിൽ നിർണായക അറസ്റ്റ് നടത്തിയതും, കുറിച്ചിയിൽ നിന്നും കാണാതായതും പിന്നീട് ചിങ്ങവനം പോലീസ് മിസിംഗിന് കേസെടുത്ത് എഴുതി തള്ളിയതുമായ  അഞ്ജലിയുടെ കേസ് നാല് വർഷത്തിന് ശേഷം നിഷാദ് മോൻ ചങ്ങനാശേരി സിഐ ആയിരിക്കേയാണ് പുനരന്വേഷിച്ചതും കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തതും.   അജ്ഞലിയ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ച വാർത്ത ആയിരുന്നു.

മല്ലപ്പള്ളി കല്ലൂൂപ്പാറയിൽ ക്ഷേത്രസുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവർന്ന കേസ് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്തതും നിഷാദ് മോനായിരുുന്നു.

കറുകച്ചാൽ, തൃക്കൊടിത്താനം, ചങ്ങനാശേരി, ചിങ്ങവനം സ്റ്റേഷനുകളിൽ എസ് ഐ ആയും, മല്ലപ്പള്ളി,ചങ്ങനാശേരി, അമ്പലമുകൾ, കോട്ടയം വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സിഐ ആയും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ. രഹന എരുമേലി ചക്കാലക്കൽ കുടുംബാംഗം. മക്കൾ റൈഹാൻ, റൈന ഫാത്തിമ