
രണ്ടാം തവണയും ബാഡ്ജ് ഓഫ് ഹോണർ: ഇൻസ്‌പെക്ടർ എം.ജെ അരുണിനും എസ്.ഐ ടി.എസ് റെനീഷിനും മികവിന്റെ തിളക്കം
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിനു രണ്ടാം തവണയും അർഹനായതോടെ അത്യപൂർമായ നേട്ടമാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ എം.ജെ അരുണും, നിലവിൽ കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയ ടി.എസ് റെനീഷും സ്വന്തമാക്കിയിരിക്കുന്നത്.
താഴത്തങ്ങാടിയിൽ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഹോണൽ ലഭിച്ചത്. ഈ അന്വേഷണ സംഘത്തിന്റെ ഭാഗമായി നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയതിനാണ് എം.ജെ അരുണിനും, ടി.എസ് റെനീഷിനും ബാഡ്ജ് ഓഫ് ഹോണൽ ലഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവർക്കും മുൻപ് വിവിധ കേസുകളുടെ അന്വേഷണത്തിന് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരുന്നു. നിരവധി കേസുകളിലാണ് ഇവരുടെ അന്വേഷണത്തിലൂടെ പൊലീസ് തുമ്പ് കണ്ടെത്തിയിരിക്കുന്നത്.
താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയതിന് അന്നത്തെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത്, എസ്.ഐ ടി.എസ് റെനീഷ്, എസ്.ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.