രാമനാട്ടുകര സ്വർണ കവർച്ച: പ്രധാന പ്രതി കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ : രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) ആണ് കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.

നേരത്തെ സൂഫിയാന്റെ സഹോദരൻ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പൊലീസ് കരുതുന്നു.