play-sharp-fill
വീണ്ടും പ്രളയഭീതി ഉയർത്തി മഴ: ഇടുക്കി തുറക്കുന്നത് നീട്ടി; നിറഞ്ഞശേഷം ഡാം തുറന്നാൽ വീണ്ടും പ്രളയമെന്ന് ആശങ്ക; പമ്പ വീണ്ടും മുങ്ങി; അണിയറയിൽ ഒരുങ്ങുന്നത് രണ്ടാം പ്രളയം

വീണ്ടും പ്രളയഭീതി ഉയർത്തി മഴ: ഇടുക്കി തുറക്കുന്നത് നീട്ടി; നിറഞ്ഞശേഷം ഡാം തുറന്നാൽ വീണ്ടും പ്രളയമെന്ന് ആശങ്ക; പമ്പ വീണ്ടും മുങ്ങി; അണിയറയിൽ ഒരുങ്ങുന്നത് രണ്ടാം പ്രളയം

സ്വന്തം ലേഖകൻ

പത്തനംതിട്ട/ഇടുക്കി: ആഗസ്റ്റ് 15 ന് ആരംഭിച്ച് കേരളത്തെ മുക്കിയ പെരുമഴ പ്രളയത്തിനു ശേഷം വീണ്ടും കാത്തിരിക്കുന്നത് ദുരന്തകാലമോ. ഇടുക്കി ഡാമും , നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയും നൽകുന്നത് മറ്റൊരു പ്രളയത്തിന്റെ സൂചനകൾ. വെള്ളിയാഴ്ച വൈകിട്ട് നാലിന് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടുക്കി ഡാം , വീണ്ടും നീട്ടി വച്ചതോടെയാണ് മറ്റൊരു പ്രളയമെന്ന ആശങ്ക ഉയരുന്നത്.
പൂർണമായും നിറഞ്ഞ ശേഷം ഇടുക്കി ഡാം തുറന്നാൽ ഇത് വലിയ ഗുരുതരമായ പ്രശ്നമുണ്ടാക്കും. കഴിഞ്ഞ തവണയുണ്ടായതിന് സമാനമായ നാശ നഷ്ടമാകും ഇക്കുറിയും കാത്തിരിക്കുന്നത്. ശബരിമല വിധിയ്ക്ക് ശേഷം കര കവിഞ്ഞൊഴുകുന്ന പമ്പ നദിക്ക് ഇത്തവണ ഭക്തിയുടെ മറ്റൊരു മാനം കൂടി ഭക്തർ ചാർത്തി നൽകിയിരിക്കുന്നു.
ഇതെല്ലാം വീണ്ടും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നു. ഇതിനിടെ, കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ തുറന്നു. കക്കി ആനത്തോട്, പമ്ബ, മൂഴിയാർ അണക്കെട്ടുകളാണ് തുറന്നത്. കക്കി ആനത്തോട് അണക്കെട്ടിന്റെ നാലു ഷട്ടറുകളും പമ്ബാ അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നത്.

അണക്കെട്ടുകൾ തുറന്നതോടെ പമ്ബാ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരും പമ്ബാ ത്രിവേണിയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അണക്കെട്ടുകൾ തുറന്നതിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുൻ കരുതൽ എന്ന നിലയിലാണ് അണക്കെട്ടുകൾ തുറക്കുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി
മൂഴിയാർ അണക്കെട്ട് തുറക്കുന്നതു മൂലം മൂഴിയാർ, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group