തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് ഇലക്ഷന് മുൻപായി സ്ഥലം മാറ്റിയ സിഐമാരെ മാറ്റിനിയമിച്ചു. ഇന്നലെ 513 സി ഐ മാർക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരെയും മാറ്റിയിട്ടുണ്ട് . പട്ടിക ഇങ്ങനെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം കഠിനംകുളം സ്റ്റേഷനിൽ നിന്നും ബിൻസ് ജോസഫ് തലയോലപ്പറമ്പിലേയ്ക്കും, പി.എസ് ഷിജു തിരികെ കഠിനംകുളത്തേയ്ക്കും പോകും. തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും ഷാജു എം.ജെ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് എത്തും. നിലവിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ആയ എൻ.ബിജു പൂവാറിലേയ്ക്കു മാറും. ഇടുക്കി കരിംങ്കുന്നത്തു നിന്നും എത്തുന്ന സജീവ് ചെറിയാനാണ് കുറവിലങ്ങാട് എസ്.എച്ച്.ഒ. നിലവിൽ കുറവിലങ്ങാട് എസ്.എച്ച്.ഒ ആയ ഇ.എസ് സാംസൺ പിറവത്തേയ്ക്കു പോകുമ്പോൾ ഇവിടെ നിന്നും തോമസ് കെ.ജെ കടുത്തുരുത്തിയിൽ എത്തും.
കോട്ടയം പള്ളിക്കത്തോട് എസ്.എച്ച്.ഒ ആയിരുന്ന ജി.സുനിൽ പത്തനംതിട്ടയിലേയ്ക്കു സ്ഥലം മാറുമ്പോൾ തുമ്പ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.പ്രദീപ് ഇവിടെ എത്തും.
കൊച്ചി സിറ്റിയിലെ ഏലൂരിൽ നിന്നും എം. മനോജ് എരുമേലിയിലേയ്ക്കും, എ.ഫിറോസ് എരുമേലിയിൽ നിന്നു കൊല്ലത്തെ ശൂരനാട്ടേയ്ക്കും സ്ഥലം മാറും.
കളമശേരിയിൽ നിന്നും ബാബു സെബാസ്റ്റിയൻ തിടനാട് പൊലീസ് സ്റ്റേഷനിൽ എത്തി. നിലവിലെ വൈക്കം സി.ഐ ബി.എസ് സജിമോൻ വലിയമല പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുമ്പോൾ ആലപ്പുഴ വെൺമണി എസ്.എച്ച്.ഒ എസ്.ഷിഹാബുദീനാണ് വൈക്കത്ത് എത്തുന്നത്.
നിലവിൽ കുമരകം എസ്.എച്ച്.ഒ ആയ വി.സജികുമാർ വാകത്താനത്തേയ്ക്കു സ്ഥലം മാറുമ്പോൾ, വാകത്താനത്തു നിന്നും സി.ദേവരാജൻ അഞ്ചാലുമ്മൂട്ടിലേയ്ക്കു പോകും. കുമരകത്ത് സജികുമാറിനു പകരം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും ടി.മനോജാണ് എത്തുന്നത്.
നിലവിൽ മംഗലപുരം എസ്.എച്ച്.ഒ ആയ കെ.പി ടോംസൺ പാലായിലേയ്ക്കും, കൂടലിൽ നിന്നും സജീഷ് എച്ച്.എൽ മംഗലപുരത്തേയ്ക്കും എത്തും. പാലായിൽ നിന്നും സുനിൽ തോമസ് ഇടുക്കി കുളമാവ് സ്‌റ്റേഷനിലേയ്ക്കാണ് പോകുന്നത്.
തെന്മല എച്ച്.എച്ച്.ഒ റിച്ചാർഡ് വർഗീസ് കറുകച്ചാലിൽ എത്തുമ്പോൾ, കറുകച്ചാലിൽ നിന്നും എസ്.ജയകൃഷ്ണൻ കുണ്ടറയിലേയ്ക്കാണ് മാറുന്നത്.
വാളയാറിൽ നിന്ന് ടി.ആർ ജിജു ചിങ്ങവനം സ്റ്റേഷനിലേയ്ക്ക് എത്തും. ഇവിടെ നിന്നും കണ്ണൻ കെ.തിരുവനന്തപുരം അഞ്ചു തെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് പോകുന്നത്.
അഞ്ചു തെങ്ങിൽ നിന്നും വി.എം ജോയ് മാത്യു രാമപുരത്തേയ്ക്കും, ഇവിടെ നിന്നും കെ.അനിൽകുമാർ വിജിലൻസിലേയ്ക്കും മാറും.
വിജിലൻസിൽ നിന്നും നിർമ്മൽ ബോസ് കോട്ടയം വെസ്റ്റിലേയ്ക്കും, വെസ്റ്റിൽ നിന്നും കെ.എസ്. വിജയൻ മലയാലപ്പുഴയിലേയ്ക്കും മാറും.
ചിറയിൻകീഴിൽ നിന്നും സി.ആർ രാജേഷ്‌കുമാറാണ് ഏറ്റുമാനൂരിലേയ്ക്ക് എത്തുന്നത്. ഇവിടെ നിന്നു മനോജ് കുമാർ പി.കെ ഗുരുവായൂരിലേയ്ക്കു പോകും.
ഗാന്ധിനഗറിൽ നിന്നും സുരേഷ് വി.നായർ തിരുവല്ലം സ്റ്റേഷനിലേയ്ക്കു പോകുമ്പോൾ, കരിമണ്ണൂരിൽ നിന്നും കെ.ഷിജി ഗാന്ധിനഗറിൽ എത്തും. തിരുവല്ലത്തുനിന്നും രാജീവ് എം.എസ് പൊൻകുന്നത്ത് എത്തുമ്പോൾ, പൊൻകുന്നത്തു നിന്നും കെ.വിനോദ് കിളികൊല്ലൂരിലേയ്ക്കു പോകും.
ബാലരാമപുരത്തു നിന്നും എ.സി മനോജ്കുമാർ മണർകാട് സ്‌റ്റേഷനിലെത്തുമ്പോൾ, ഇവിടെ നിന്നും കെ.വിനുകുമാർ പൊഴിയൂരിലേയ്ക്കു സ്ഥലം മാറും. പൊൻമുടിയിൽ നിന്നും എ.അജേഷ് മരങ്ങാട്ടുപള്ളിയിലേയ്‌ക്കെത്തും.
ഉടുമ്പൻചോലയിൽ നിന്നും എ.ഷൈൻകുമാർ മുണ്ടക്കയത്ത് എത്തുമ്പോൾ, വി.എൻ സാഗർ മുണ്ടക്കയത്തു നിന്നും നെയ്യാറ്റിൻകരയ്ക്കാണ് പോകുന്നത്.
ചേർത്തലയിൽ നിന്നും പ്രസാദ് എബ്രഹാം വർഗീസ് ഈരാറ്റുപേട്ടയിൽ എത്തുമ്പോൾ, ഇവിടെ നിന്നും എസ്.എം പ്രദീപ്കുമാർ വിജിലൻസിലേയ്ക്കു സ്ഥലം മാറും.
ആർ.മധു ഇടുക്കി ഉപ്പുതറയിൽ നിന്നും അയർക്കുന്നത്ത് എത്തുമ്പോൾ, ജെ.ജസ്റ്റിൻ ചാത്തന്നൂരിലേയ്ക്കു സ്ഥലം മാറും.
കരമന പൊലീസ് സ്റ്റേഷനിൽ നിന്നും കെ.ആർ പ്രശാന്ത്കുമാർ ചങ്ങനാശേരിയിലും, ഇവിടെ നിന്നും അസാദ് അബ്ദുൾ കലാം എൻ. ഐ.ആർ.പിയിലേയ്ക്കും സ്ഥലം മാറും.
ജോസ് കുര്യൻ കാസർകോട് വെള്ളരിക്കുണ്ടിൽ നിന്നും മേലുകാവിൽ എത്തും. കെ.ആർ ബിജു വടകരയിൽ നിന്നും കിടങ്ങൂരിലെത്തുമ്പോൾ, വി.പ്രസാദ് മാരായമുട്ടം സ്റ്റേഷനിലേയ്ക്കു സ്ഥലംമാറി പോകും.
വിജിലൻസിൽ നിന്നും റിജോ പി.ജോസഫ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തും. ഇവിടെ നിന്നും പി.ടി ബിജോയ് മറയൂരിലേയ്ക്കാണ് പോകുന്നത്. കോട്ടയം മേലുകാവിൽ നിന്നും ഷിബു പാപ്പച്ചൻ കൊല്ലം ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്.
അയിരൂരിൽ നിന്നും ജി.ഗോപകുമാറും, അങ്കമാലിയിൽ നിന്നും അനൂപ് ജോസും, മൂവാറ്റുപുഴയിൽ നിന്നും കെ.എസ് ഗോപകുമാറും കോട്ടയം ക്രൈംബ്രാഞ്ചിലേയ്ക്ക് എത്തും. കടുത്തുരുത്തിയിൽ നിന്നും എം.എ മുഹമ്മദിനെ പാലക്കാട് എസ്.എസ്.ബിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.