സി.കെ ജാനുവിൻ്റെ കോഴ വിവാദം: വയനാട് ജില്ലയിൽ ബി.ജെ.പിയിൽ പ്രതിസന്ധി: പ്രവർത്തകർ കൂട്ടരാജിയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ വിവാദത്തിൽ വയനാട് ജില്ലാ ബിജെപിയിൽ പ്രതിസന്ധി.

യുവമോർച്ച നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് നിരവധി ഭാരവാഹികൾ രാജിവെച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റിനേയും മണ്ഡലം പ്രസിഡന്റിനേയും സ്ഥാനത്ത് നിന്ന് നീക്കി അച്ചടക്ക നടപടി എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്.
കോഴ വിവാദത്തിൽ ആരോപണം ഉയർന്ന നേതാക്കൾക്കെതിരെ വിമർശനമുയർത്തിയിരുന്നു ഈ നേതാക്കൾ. ഇതേ തുടർന്നാണ് നടപടി