ഒടുവിൽ അനുഭവിച്ചു; നിരന്തരമായി വിവാദങ്ങളിൽ പെട്ടതിനേ തുടർന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രാജി വച്ചു; പാർട്ടി കോടതി അന്വേഷിക്കുമെന്നും, അനുഭവിച്ചോളാനുമൊക്കെ പറഞ്ഞ് പുലിവാലു പിടിച്ചതിനേ തുടർന്ന് ഗത്യന്തരമില്ലാതെ പടിയിറക്കം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരം വിവാദങ്ങളിൽ കുടുങ്ങിയ എം.സി ജോസഫൈൻ രാജി വച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ജോസഫൈനോട് രാജിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ജോസഫൈൻ രാജിവച്ചത്.

കഴിഞ്ഞ ദിവസം മലയാള മനോരമ ചാനലിൽ നടന്ന ലൈവ് പരിപാടിയ്ക്കിടെയാണ് ഇവർ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിനിരയായ വനിതയോട് മോശമായി പെരുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ മോശം പെരുമാറ്റത്തിന്റെ ഭാഗമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇതേ തുടർന്നു ജോസഫൈനെതിരെ കോൺഗ്രസും മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്നാണ് ജോസഫൈനെ രാജിവയ്പ്പിക്കാൻ സി.പി.എം നിർബന്ധിതമായത്.

ജോസഫൈൻ പലരോടും മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എം.സി ജോസഫൈനോട് രാജിവയ്ക്കാൻ നിർദേശിച്ചത്.

സി പി എം എം എൽ എ പ്രതിയായ കേസ് പാർട്ടിക്കോടതി അന്വേഷിക്കുമെന്ന് പറഞ്ഞ് മുൻപും വിവാദത്തിൽ പെട്ടിരുന്നു