തീക്കട്ടയിലും ഉറുമ്പോ ? കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ടി.എസ് റെനീഷിന്റെ പേരിലും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട്;  പണം ആവശ്യപ്പെട്ടു പലർക്കും മെസേജ് എത്തി; മിനിറ്റുകൾക്കും തട്ടിപ്പ് കണ്ടെത്തിയതോടെ അക്കൗണ്ട് ബ്ലോക്കായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്  എസ്.ഐ ടി.എസ് റെനീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് തട്ടിയെടുത്ത സംഘം, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചത്. തുടർന്നു സുഹൃത്തുക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. ഇവരിൽ പലർക്കും സന്ദേശം അയച്ച ശേഷം പണം ആവശ്യപ്പെട്ടു. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ചിലർ  റെനീഷിനേ ഫോണിൽ ബന്ധപ്പെട്ടത്.

പലരും അക്കൗണ്ട് വ്യാജമാണ് എന്നു തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.  ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തതോടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ജില്ലയിലെ വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം പണം തട്ടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.