play-sharp-fill
ടീച്ചർ ക്ലാസെടുക്കുന്നതിനിടെ ക്ലാസ് മുറിയിലേയ്ക്കു ദിനോസർ! പേടിച്ചോടി അദ്ധ്യാപിക; കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എൽ.പി സ്‌കൂളിലെ യു.കെ.ജി കുട്ടികളുടെ ക്ലാസുകൾ രസകരമാകുന്നു: യു.കെ.ജി കുട്ടികളുടെ ക്ലാസിൽ ദിനോസറിനെ കൊണ്ടു വന്ന ടീച്ചറുടെ വീഡിയോ ഇവിടെ കാണാം

ടീച്ചർ ക്ലാസെടുക്കുന്നതിനിടെ ക്ലാസ് മുറിയിലേയ്ക്കു ദിനോസർ! പേടിച്ചോടി അദ്ധ്യാപിക; കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എൽ.പി സ്‌കൂളിലെ യു.കെ.ജി കുട്ടികളുടെ ക്ലാസുകൾ രസകരമാകുന്നു: യു.കെ.ജി കുട്ടികളുടെ ക്ലാസിൽ ദിനോസറിനെ കൊണ്ടു വന്ന ടീച്ചറുടെ വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: യു.കെ.ജി കുട്ടികളെ ടീച്ചർ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ ക്ലാസ് മുറിയിലേയ്ക്കു ദിനോസർ വന്നാൽ എങ്ങിനെയിരിക്കും..! കണ്ടു നിന്ന കുട്ടികൾ മാത്രമല്ല, കൊണ്ടു വന്ന ടീച്ചർ വരെ പേടിച്ചോടി.

കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എൽ.പി സ്‌കൂളിലെ യു.കെ.ജി കുട്ടികളുടെ ഇംഗ്ലീഷ് ക്ലാസിലാണ് രസകരമായ സംഭവം അരങ്ങേറിയത്. യു.കെ.ജി കുട്ടികളെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുകയാണ് ടീച്ചർ. എ.ബി.സി.ഡി ക്ലാസ് എടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സ്‌ക്രീനിൽ വൻ കുലുക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീച്ചർ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി. ഉദാഹരണമായി പറയുന്നത് ഡൈനോസർ എന്ന പേരും. കുലുക്കത്തിനൊടുവിൽ ടീച്ചർ കുട്ടികളോട് പറയുന്നു ആരും പേടിക്കരുതേ… ഇപ്പോ ഡൈനോസർ എത്തുമെന്ന്.. പക്ഷേ, ഡൈനോസർ നേരിട്ട് വേദിയിൽ എത്തിയപ്പോൾ ടീച്ചർ തന്നെ പേടിച്ചോടി.!!!

കൊവിഡിനെ തുടർന്നു ക്ലാസുകൾ ഓൺലൈനായതോടെ കൊച്ചു കുട്ടികളെ പിടിച്ചിരുത്തുന്നതിനുള്ള ഭാഗങ്ങളാണ് ഇപ്പോൾ അദ്ധ്യാപകർ പുറത്തിറക്കുന്നത്. എൽ.കെ.ജി യു.കെ.ജി ക്ലാസുകളിലെ കുട്ടികൾ ഇതുവരെയും തങ്ങളുടെ അദ്ധ്യാപകരെ നേരിട്ട് കണ്ടിട്ടില്ല. ഫോണിലൂടെ മാത്രമാണ് ഭൂരിഭാഗം കുട്ടികൾക്കും അദ്ധ്യാപകരുമായി അടുപ്പം. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം രസകരമായ ഗെയിമുകളുമായി അദ്ധ്യാപകർ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം കളികളും തമാശകളും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഈ വീഡിയോകൾ വൈറലാകുന്നതിൽ നിന്നും മനസിലാകുന്നത്.