play-sharp-fill
കൊവിഡ് നിയന്ത്രണം ലംഘിച്ച്  ബൈക്കിൽ കറക്കം: വിനോദ സഞ്ചാര കേന്ദ്രത്തിൽ ആഡംബര ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പിടിയിൽ

കൊവിഡ് നിയന്ത്രണം ലംഘിച്ച് ബൈക്കിൽ കറക്കം: വിനോദ സഞ്ചാര കേന്ദ്രത്തിൽ ആഡംബര ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: ഞായറാഴ്ചയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് യുവാക്കളുടെ കറക്കം. ആഡംബര ബൈക്കിലെത്തി വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയാണ് കറക്കം നടത്തിയത്.

താമരശ്ശേരി കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പൊലീസ് പിടികൂടി. പിടികൂടിയ ഏതാനും ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്‌ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വി.കെ സുരേഷ്, അജിത്, സി പി ഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എം എസ് പി കാരായ അതുൽ സി.കെ, അജ്മൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് മലയിൽ എത്തിയിരുന്നത്.