play-sharp-fill
വേളൂർ ഗവ.സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്

വേളൂർ ഗവ.സ്‌കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്

സ്വന്തം ലേഖകൻ

കോട്ടയം: വേളൂർ ഗവ.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങളുമായി റോട്ടറി ക്ലബ്. സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായവും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. കോട്ടയം നോർത്ത് റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. ഹെഡ് മിസ്ട്രസ് ബീന, ക്ലബ് ഭാരവാഹികളായി ജോജോ അലക്‌സാണ്ടർ, കെ.ജെ ജോസഫ്, കെ.ജെ ജേക്കബ്, ബിനോയി വർക്കി എന്നിവർ പങ്കെടുത്തു.