
സ്വന്തം ലേഖകൻ
കോട്ടയം: മാനസിക സംഘര്‍ഷങ്ങളില്‍നിന്നും ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉപകാരപ്പെടുമെന്നും ജനങ്ങള്‍ യാതൊരു സൂക്ഷമതയും പുലര്‍ത്താത്ത ഇടങ്ങളില്‍ ഇടവുകള്‍ അനുവദിച്ച സര്‍ക്കാര്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരാധനാലയങ്ങളുടെ കാര്യത്തിലും ഇളവുകള്‍ അനുവദിക്കണമെന്നും വൈഎംസിഎ കോട്ടയം സബ് റിജിയണ്‍ ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുവാദം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സബ് റീജിയണ്‍ ചെയര്മാന് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ്ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ് കോട്ടയം, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ് മീനടം, ബ്രിട്ടോ ബാബു മണര്‍കാട്, എം.സി. ജോസഫ് ചെങ്ങളം, കുറിയാക്കോസ് തോമസ് വാകത്താനം, രാജന് സഖറിയ കുമാരനല്ലൂര്‍, ബെന്നി പൗലോസ് വാഴൂര്‍, ജോസ് പുന്നൂസ് ചിങ്ങവനം, സജി എം. നൈനാന് പള്ളം, ആശ ബിനോ കുഴിമറ്റം എന്നിവര്‍ പ്രസംഗിച്ചു.