play-sharp-fill
മലയാള സിനിമയുടെ മറ്റൊരു കവിയെയും കൊവിഡ് കവർന്നു: മലയാള സിനിമയ്ക്ക് വൻ നഷ്ടമായി എസ്.രമേശൻ നായർ വിടവാങ്ങി

മലയാള സിനിമയുടെ മറ്റൊരു കവിയെയും കൊവിഡ് കവർന്നു: മലയാള സിനിമയ്ക്ക് വൻ നഷ്ടമായി എസ്.രമേശൻ നായർ വിടവാങ്ങി

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് മറ്റൊരു നഷ്ടം കൂടി. കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുൻപായിരുന്നു മരണം സ്ഥിരീകരിച്ചത്.

ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഹൈന്ദവ ഭക്തിഗാനങ്ങളും രമേശൻ നായരുടെ തൂലികയിൽ പിറന്നിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തൃശൂർ വിവേകോദയം സ്‌കൂൾ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.

ഹൃദയവീണ, പാമ്ബാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.