കോതനല്ലൂരിൽ റെയിൽ പാളത്തിൽ അഴിഞ്ഞാടി യുവാവ്: അരമണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോതനല്ലൂരിൽ റെയിൽ പാളത്തിൽ യുവാവിന്റെ പരാക്രമത്തെ തുടർന്ന് ട്രെയിൻ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. കോതനല്ലൂർ റെയിൽവേ ക്രോസിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം നടന്നത്

പാലരുവി സ്പെഷ്യൽ ട്രെയിൻ കോതനല്ലൂർ റെയിൽവേ ക്രോസിൽ എത്തി വേഗത കുറച്ചപ്പോൾ യുവാവ് ട്രെയിനിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ നിർത്തിയിട്ടതിനെ തുടർന്ന് ഇയാൾ ട്രെയിനിന്റെ അടിയിലേയ്ക്ക് കയറികിടക്കുകയും ചെയ്തു.

സംഭവം അറിഞ്ഞതോടെ സമീപവാസിയായ ഇയാളുടെ ബന്ധുക്കളും സ്ഥലത്തെത്തി .

കടുത്തുരുത്തി പൊലീസും റെയിൽവേ പോലീസും സംഭവസ്ഥലത്ത് എത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തെ തുടർന്ന് അരമണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്