play-sharp-fill
ഒരു കോടി വിലയുള്ള ഹാഷിഷ് ഓയിൽ: പത്തു ഗ്രാമിലധികം കയ്യിൽ: കോളേജ് വിദ്യാർത്ഥികൾ കുടുങ്ങിയത് ഹാഷിഷ് ഓയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ; ഹാഷിഷ് പുരട്ടിയ ഒരു സിഗരറ്റിന് വില അഞ്ഞൂറ് രൂപ 

ഒരു കോടി വിലയുള്ള ഹാഷിഷ് ഓയിൽ: പത്തു ഗ്രാമിലധികം കയ്യിൽ: കോളേജ് വിദ്യാർത്ഥികൾ കുടുങ്ങിയത് ഹാഷിഷ് ഓയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ; ഹാഷിഷ് പുരട്ടിയ ഒരു സിഗരറ്റിന് വില അഞ്ഞൂറ് രൂപ 

തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരു കോടി രൂപ അന്താരാഷ്ട്ര മാർക്കറ്റിൽ വിലയുള്ള ഹാഷിഷ് ഓയിലുമായി നഗരത്തിൽ രണ്ടു വിദ്യാർത്ഥികൾ പിടിയിൽ. ഇവരുടെ കയ്യിൽ നിന്നും അരലക്ഷം രൂപയിലേറെ വില വരുന്ന പത്തുഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. നാട്ടകം പോളിടെക്‌നിക് കോളജ് വിദ്യാർത്ഥികളും ഹാഷിഷ് ഓയിലിന്റെ ഇടനിലക്കാരുമായ കഞ്ഞിക്കുഴി മുട്ടമ്പലം കുന്നുമ്പുറം സാജൻ വർഗീസ് ബാബു (23), പേരൂർ തോട്ടുപുറത്ത് സാമോൻ സണ്ണി (23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ വിപണിയിൽ എത്തിച്ച് വിദ്യാർത്ഥികൾക്കു വിൽക്കുകയായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.
പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികളായ ഇരുവരും, ബംഗളൂരുവിലെ സുഹൃത്ത് വഴിയാണ് ഹാഷിഷ് ഓയിൽ വാങ്ങിയിരുന്നത്. സ്‌കൂൾ പഠന കാലത്തു തന്നെ ഇരുവരും കഞ്ചാവ് ഉപയോഗിക്കുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതുവഴിയാണ് ഹാഷിഷിലേയ്ക്ക് എത്തിയത്. ബംഗളൂരുവിൽ പഠിക്കുന്ന സുഹൃത്താണ് ഇവർക്ക് ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്നതിനുള്ള വഴികൾ പറഞ്ഞു നൽകിയത്. ആദ്യം ഉപയോഗിച്ചു തുടങ്ങിയ ഇവർ മറ്റ് സഹപാഠികൾക്കു വിൽക്കുന്നതിനു ഇടനില നിന്നു തുടങ്ങി. ഇതുവഴി പണം ലഭിച്ചതോടെയാണ് ഹാഷിഷ് ഓയിലിന്റെ ജില്ലയിലെ മൊത്ത വിതരണത്തിലേയ്ക്ക് തിരിഞ്ഞത്. ബംഗളൂരുവിൽ നിന്നും അരലക്ഷം രൂപയ്ക്കു വരുന്ന ഹാഷിഷ് ഓയിൽ ഒരു സിഗരറ്റിൽ പുരട്ടി നൽകുന്നതിനു വിദ്യാർത്ഥികളിൽ നിന്നും അഞ്ഞൂറ് രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നതെന്നു പൊലീസ് പറയുന്നു.
ബംഗളൂരുവിൽ നിന്നും വൻ തോതിലാണ് ജില്ലയിലേയ്ക്ക് ഹാഷിഷ് ഓയിൽ എത്തിയിരുന്നത്. ഒളിപ്പിക്കാനും ഉപയോഗിക്കാനും എളുപ്പമായതിനാൽ കഞ്ചാവും മദ്യവും ഒഴിവാക്കി വിദ്യാർത്ഥികൾ കൂട്ടത്തോടെ ഹാഷിഷിലേയ്ക്ക് തിരിഞ്ഞിരുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം ഡിവൈഎസ്പി ആർ.ശ്രീകുമാർ, വെസ്റ്റ് സിഐ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക് സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ദിവസങ്ങളായി ഈ സംഘം നഗരത്തിലും പരിസരത്തും നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈരയിൽക്കടവ് പാലത്തിലും റോഡിലുമായി വൈകുന്നേരങ്ങളിൽ വിദ്യാർത്ഥി സംഘം തമ്പടിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്  എസ്.ഐ എം.ജെ അരുൺ , ജൂനിയർ എസ്.ഐ സി.ആർ സിങ്ങ് , എ.എസ് ഐ. മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി.സി രാധാകൃഷ്ണൻ , സുനിൽ കുമാർ , ജില്ലാ പൊലീസ് മേധാവിയുടെ സർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ മനോജ് , അനിൽ , പ്രതീഷ് രാജ് ,ആന്റണി എന്നിവർ ഇവിടെ പരിശോധന നടത്താനെത്തി. ഇവിടെ തമ്പടിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് സംശയാസ്പദമായി കണ്ടെത്തിയ ഇരുവരെയും പിടികൂടിയത്. തുടർന്നു ഇവരുടെ ദേഹ പരിശോധന നടത്തിയ പൊലീസ് സംഘം പ്ലാസ്റ്റിക്ക് കവറിനുള്ളിൽ ഇവർ ഒളിപ്പിച്ചിരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തി. തുടർന്നു
തുടർന്ന് കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ വി.ആർ സജികുമാറിനെയും, തഹസീൽദാർ ബി.അശോകിനെയും വിളിച്ചു വരുത്തി പരിശോധന നടപടികൾ എല്ലാം പൂർത്തിയാക്കി. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇതിന്റെ തുടർച്ചയായി വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.