കോട്ടയം ജില്ലയിൽ പുതിയ നാല് കൊവിഡ് ആശുപത്രികൾ; പാലായിലും കാഞ്ഞിപ്പള്ളിയിലും ചങ്ങനാശേരിയിലും വൈക്കത്തും കൊവിഡ് ആശുപത്രികൾ
- തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ നാല് ആശുപത്രികൾകൂടി കോവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു.
നിലവിൽ സെക്കൻഡ് ലൈൻ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കോവിഡ് ആശുപത്രികളാക്കി ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവിറക്കിയത്.
ഇതോടെ ജില്ലയിൽ ആകെ ആറ് കൊവിഡ് ആശുപത്രികളായി. കോട്ടയം മെഡിക്കൽ കോളേജും കോട്ടയം ജനറൽ ആശുപത്രിയുമായിരുന്നു ഇതുവരെ കൊവിഡ് ആശുപത്രികളായി പ്രവർത്തിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വ്യതിയാനം സംഭവിക്കാത്ത സാഹചര്യം കണക്കിലെടുത്തും കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലുമാണ് ഈ ക്രമീകരണം.
കൊവിഡ് ചികിത്സയ്ക്കായി പ്രധാന സ്പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഉണ്ടാകും.
കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള പുതിയ നാല് കോവിഡ് ആശുപത്രികളിലും ഓക്സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.