ഗാന്ധിജിയുടെ കൊച്ചുമകളുടെ മകള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ; വ്യാജരേഖ ചമച്ച് വ്യവസായിയില്‍ നിന്ന് 6മില്യണ്‍ തട്ടിയെടുത്തു; ഇന്ത്യയില്‍ നിന്നും കണ്ടെയ്നറുകളില്‍ ലിനന്‍ തുണികള്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചുവെന്നും കസ്റ്റംസ് ക്ളിയറന്‍സിന് പണം ആവശ്യമുണ്ടെന്നും വ്യവസായിയെ പറഞ്ഞ് വിശ്വസിപ്പിച്ചു; സംഭവം രാജ്യത്തിന് തന്നെ അപമാനമെന്ന് പ്രശസ്തര്‍
സ്വന്തം ലേഖകന്‍
ജോഹന്നാസ്ബര്‍ഗ്: വ്യാജരേഖചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളുടെ മകള്‍ക്ക് സൗത്ത് ആഫ്രിക്കയിലെ ഡര്‍ബന്‍ കോടതി എഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. വ്യാജ രേഖ ചമച്ച് വ്യവസായിയില്‍ നിന്ന് 6 മില്യണ്‍ റാന്‍ഡ് തട്ടിപ്പ് നടത്തിയ കേസിലാണ് ആശിഷ് ലത റാംഗോബിന്‍ (56) കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.
2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തുണിയുടെ ഇറക്കുമതി, നിര്‍മ്മാണം എന്നിവ നടത്തുന്ന ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസ്ട്രിബ്യൂഷന്‍സ് കമ്പനി മേധാവിയാണ് എസ്.ആര്‍. മഹാരാജ്.
ഇയാളില്‍ നിന്നും ഇറക്കുമതി തീരുവ നല്‍കാനെന്ന പേരില്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയില്‍ നിന്നും കണ്ടെയ്നറുകളില്‍ ലിനന്‍ തുണികള്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ കസ്റ്റംസ് ക്ളിയറന്‍സിന് പണം ആവശ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.
ഇതിനായി വ്യാജരേഖകള്‍ ചമച്ചു. പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തിയ മഹാരാജ് ലതയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്കുകയായിരുന്നു.
ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ ഇളഗാന്ധിയുടേയും മെവ റാംഗോബിന്നിന്റേയും മകളാണ് ആശിഷ് ലത റാംഗോബിന്‍.