പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം തടവ്; കൊലപാതകം പുറംലോകമറിഞ്ഞത് വ്യവസായിയുടെ അമ്മ പരാതി നല്‍കിയതിനെത്തുടര്‍ന്ന്; ഭാര്യയും ജ്യോത്സ്യനും തമ്മിലുള്ള അതിര്കടന്ന സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തത് കൊലപാതകത്തിന് വഴിവച്ചു.; ഹോമകുണ്ഡത്തില്‍ കത്തിച്ച ശേഷം ചാരം ഉള്‍പ്പെടെ നശിപ്പിച്ചു; കൊലപാതകം തെളിഞ്ഞത് വിദഗ്ധ അന്വേഷണത്തിനൊടുവില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മംഗളൂരു: പ്രവാസി ഹോട്ടല്‍ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2016 ജൂലൈ 28ന് ആണ് ഭാസ്‌കര്‍ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം നിരഞ്ജന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ചു ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിന്റെ മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. രാജേശ്വരി ഷെട്ടിയും നിരഞ്ജനുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭാസ്‌കര്‍ ഷെട്ടി എതിര്‍ത്തതോടെ സ്വത്തു തട്ടിയെടുക്കാനായി ഭാര്യയും മകനും നിരഞ്ജനും ചേര്‍ന്ന് ഭാസകര്‍ ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

തെളിവു നശിപ്പിച്ചതിനു പ്രതി ചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ വിട്ടു. ഇതേ കുറ്റം ചുമത്തി പ്രതി ചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരണപ്പെട്ടു.

പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങിയിരുന്നു. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. ഉഡുപ്പി സെഷന്‍സ് കോടതി ജഡ്ജി ജെ എന്‍ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്.