play-sharp-fill
മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി:കാണാതായി മൂന്നാം ദിവസം മൃതദേഹം പൊങ്ങിയത് മൂങ്ങാനി തടയണയ്ക്കു സമീപം; വില്ലേജ് ഓഫീസറുടെ ആത്മഹത്യക്ക് പിന്നിൽ ആകെ ദുരൂഹത

മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി:കാണാതായി മൂന്നാം ദിവസം മൃതദേഹം പൊങ്ങിയത് മൂങ്ങാനി തടയണയ്ക്കു സമീപം; വില്ലേജ് ഓഫീസറുടെ ആത്മഹത്യക്ക് പിന്നിൽ ആകെ ദുരൂഹത

സ്വന്തം ലേഖകൻ 

മണിമല: ആറ്റിലേക്ക് ചാടിയ ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍. പ്രകാശി(51)ന്റെ മൃതദേഹം കണ്ടെത്തി.

കാണാതായി മൂന്നാം ദിവസമാണ് മൃതദേഹം പൊങ്ങിയത്. രാവിലെ ഏഴരയോടെയാണ് മൂങ്ങാനി തടയണയോട് ചേര്‍ന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം ചാടിയ മണിമല പാലത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള തടയണയിലാണ് മൃതദേഹം ഉയര്‍ന്ന് വന്നത്.രാവിലെ ഏഴു മണിമുതല്‍ പ്രകാശിനായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.ഏഴരയോടെ ആറിന്റെ അടിത്തട്ട് ഇളക്കിയപ്പോഴാണ് മൃതദേഹം ഉയര്‍ന്നു വന്നത്.

മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം നന്മയും ചേര്‍ന്ന് നടത്തിയ സംയുക്തമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് കങ്ങഴ സ്വദേശിയായ പ്രകാശ് മണിമല പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയേറുകയാണ്.

ശക്തമായ അടിയൊഴുക്കും ജലനിരപ്പ് ഉയര്‍ന്നതും തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയ്ക്കും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ക്കുമൊപ്പം കയ്‌മെയ് മറന്ന് തെരച്ചിലിനൊപ്പം കൂടിയത് പൂഞ്ഞാര്‍ നന്മക്കൂട്ടം പ്രവര്‍ത്തകരാണ്.