രണ്ട് ലിറ്റർ ചാരായവും 300 ലിറ്റർ കോട്ടയും പിടികൂടി: രണ്ടു പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആറ്റിങ്ങല്‍: ചാരായം വാറ്റിയ കേസില്‍ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ട് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആലംകോട് സ്വദേശി പ്രേംകുമാര്‍ (47), കീഴാറ്റിങ്ങല്‍ സ്വദേശി നിസാര്‍ (55) എന്നിവരാണ് അറസ്റ്റിലായത്.

ആലംകോട് മണ്ണൂര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കാറ്ററിങ് യൂണിറ്റിന്റെ പാചകകേന്ദ്രത്തില്‍ ചാരായംവാറ്റ് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍, കൃഷ്ണകുമാര്‍, ഐ.ബി.പി.ഒ.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ഹാഷിം, സുരേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജി.എസ്.പിള്ള എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group