സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടേ?; വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞു, അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്; ആ പണത്തില്‍ നിന്ന് ചെറിയൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റിവച്ചുകൂടേ?; ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം; പി സി വിഷ്ണുനാഥ് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി ധനമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും, അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മുന്നില്‍ പതറി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

‘സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ്പും മറ്റും വാങ്ങാന്‍ വാക്സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണത്തിന്റെ ചെറിയൊരു ഭാഗം മതിയാകും. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്‌പോണ്‍സര്‍ഷിപ്പ് പോലും നടക്കുന്നില്ല.

അതുകൊണ്ട് സ്മാരകങ്ങള്‍ക്ക് പകരം കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു’ വിഷ്ണുനാഥ് ആവശ്യപ്പെട്ടത്. ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്.

ആ പണത്തില്‍ നിന്ന് ചെറിയൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റി വയ്ക്കാമല്ലോ’ എന്നും പി.സി വിഷ്ണുനാഥ് എം എല്‍ എ അഭിപ്രായപ്പെട്ടു. നിയമസഭയ്ക്ക് പുറത്തും സോഷ്യല്‍ മീഡിയകളിലും വിഷ്ണുനാഥിന്റെ അഭിപ്രായത്തോടാണ് ബഹുഭൂരിപക്ഷം ജനങ്ങളും ചേര്‍ന്നു നില്‍ക്കുന്നത്.

വിഷ്ണുനാഥിന്റെ നിര്‍ദ്ദേശങ്ങള്‍ തീരെ പ്രായോഗികമല്ലെന്നാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്. പത്ത് ലക്ഷം ആളുകള്‍ എങ്കിലും ആവശ്യപ്പെട്ടാല്‍ ആ സ്‌കീമിന് പതിനായിരം കോടി രൂപ ചെലവ് വരുമെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. ഏറ്റെടുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രഖ്യാപിച്ച് മാതൃകയാകാന്‍ താനില്ലെന്നും എന്തെങ്കിലും പറയുന്നവര്‍ കണക്കുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.