ചേര്‍ത്തല അശ്വതി പെട്രോള്‍ പമ്പിന് മുന്നില്‍ സെഞ്ച്വറി അടിച്ച് പ്രതിഷേധം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു; ക്രിക്കറ്റ് സ്റ്റമ്പ് ചേര്‍ത്തല എസ്.ഐ ഊരിമാറ്റി സമരം തടയാന്‍ ശ്രമിച്ചത് തര്‍ക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും വഴിയൊരുക്കി

Spread the love

സ്വന്തം ലേഖകന്‍

ചേര്‍ത്തല: ഇന്ധന വില വര്‍ധനവിനെതിരെ പെട്രോള്‍ പമ്പിന് മുന്നില്‍ ക്രിക്കറ്റ് കളിച്ച് സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ചേര്‍ത്തല അശ്വതി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം.

പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതീകാത്മക ക്രിക്കറ്റ് കളി നടത്തി സെഞ്ച്വറിയടിച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. ഇതിനായി പമ്പിന് മുന്നില്‍ സ്ഥാപിച്ച ക്രിക്കറ്റ് സ്റ്റമ്പ് ചേര്‍ത്തല എസ്.ഐ ഊരിമാറ്റി സമരം തടയാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും, സംഘര്‍ഷാവസ്ഥയ്ക്കും വഴിയൊരുക്കിയത്. തര്‍ക്കം ഉന്തിലും, തള്ളിലും കലാശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗവും ബ്ലോക്ക് സെക്രട്ടറിയുമായ സി.ശ്യാംകുമാര്‍, പ്രസിഡന്റ് എന്‍.നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡി.വൈ.എഫ്.ഐ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.