കെ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് അഴിമതിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയ സുന്ദരയെ കാണാനില്ല; കർണ്ണാടകയിലെന്ന് സൂചന;പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കാസര്‍കോട്: ബിജെപിയുടെ അസ്ഥിവാരം തോണ്ടുന്ന വിവാദ വെളിപ്പെടുത്തൽ നടത്തിയ സുന്ദരയെ കാണാനില്ല. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ പണം നല്കി സ്വാധീനിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി വി.രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കെ സുന്ദരയുടെ വെളിപ്പെടുത്തലിനു ശേഷം രമേശന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതി ബെദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക കോടതിയുടെ അനുമതിയോടെയാകും. ഇതിനായുള്ള അപേക്ഷ കാസര്‍കോട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചു. പരാതിക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷമാകും കേസെടുക്കുക.
പണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ ശേഷവും സുന്ദര കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ തുടരുകയാണ്.
ഇന്നലെയാണ് സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിപ്പിച്ച നിര്‍ണായക വെളിപ്പെടുത്തല്‍ സുന്ദര നടത്തിയത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് 15 ലക്ഷം രൂപ ചോദിച്ചെന്നും രണ്ടരലക്ഷം ലഭിച്ചുവെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലര്‍ അടക്കമുള്ള വാഗ്ദ്ധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ധർമരാജനുമായി സുരേന്ദ്രൻ്റെ മകൻ സംസാരിച്ചിരുന്നതായി കണ്ടെത്തിയതോടെ കൂടുതൽ കുരുക്കിലായി കെ സുരേന്ദ്രൻ