മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ആലുവയില്‍ ദമ്പതികള്‍ പിടിയില്‍; ഒരുലക്ഷത്തോളം വിലമതിക്കുന്ന എംഡിഎംഎ യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ബാംഗ്ലൂരില്‍ നിന്നും കടത്തിയത്; കോവിഡ് കാലത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍
കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ആലുവയില്‍ ദമ്പതികള്‍ പിടിയില്‍.ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ മട്ടാഞ്ചേരി പുതിയ റോഡ് ഭാഗത്ത് വാട്ടര്‍ അതോറിട്ടി ടാങ്കിന് സമീപം കൊടികുത്ത്പറമ്പ് വീട്ടില്‍ താമസിക്കുന്ന സനൂപ് (24) ഇയാളുടെ ഭാര്യയായ റിസ്വാന (ആര്‍ രാഖി – 21) എന്നിവരെയാണ് ഇരുപത്തിരണ്ട് ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി പോലിസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ എം ഡി എം എയ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ സനൂപ് വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ്് എക്സ്പ്രസ്സില്‍ ദമ്ബതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യുകയായിരുന്നു. യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് ഇവര്‍ മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ അശ്വകുമാര്‍ , ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി എസ് രാജേഷ്, എസ് ഐ മാരായ ആര്‍ വിനോദ്, ശ്രീഗോവിന്ദ്, എസ്സിപിഒ മാരായ കെ എ ഷിഹാബ് , ഷൈജാ ജോര്‍ജ്ജ്, സിപിഒ മാരായ മുഹമ്മദ് അമീര്‍, പി എ അന്‍സാര്‍, സൗമ്യമോള്‍, ഡാന്‍സഫ് ടീം എന്നിവരുമുണ്ടായിരുന്നു. മയക്കുമരുന്നു പിടികൂടിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.