play-sharp-fill
സെക്ടറൽ മജിസ്ട്രേറ്റിന് അടുപ്പിലും ആകാം? ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവിട്ടവർ തന്നെ ലംഘിച്ചു. ഇരുന്ന് കഴിക്കാൻ തരില്ലന്ന് പറഞ്ഞിട്ടും എനിക്ക് ഇളവുണ്ടെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചത് സെക്ടറൽ മജിസ്ട്രേറ്റ്; പിഴ പാവം ഹോട്ടലുടമയ്ക്കും

സെക്ടറൽ മജിസ്ട്രേറ്റിന് അടുപ്പിലും ആകാം? ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവിട്ടവർ തന്നെ ലംഘിച്ചു. ഇരുന്ന് കഴിക്കാൻ തരില്ലന്ന് പറഞ്ഞിട്ടും എനിക്ക് ഇളവുണ്ടെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചത് സെക്ടറൽ മജിസ്ട്രേറ്റ്; പിഴ പാവം ഹോട്ടലുടമയ്ക്കും

സ്വന്തം ലേഖകൻ

തൊടുപുഴ: അമ്മാവന് അടുപ്പിലും ആകാം എന്ന് പറഞ്ഞ പോലെയാണ് ചില സെക്ടറൽ മജിസ്ട്രറ്റുമാർ.

കൊവിഡ് നിയമങ്ങള്‍ നാട്ടിലുള്ളവര്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സെക് ട്രര്‍ മജിസ്ട്രേറ്റിന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കഞ്ഞാറിലെത്തിയപ്പോള്‍ വിശപ്പ് പിടിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം നിര്‍ത്തി അടുത്തുള്ള ഹോട്ടലില്‍ കയറിയ സെക്ടറൽ മജിസ്ട്രേറ്റും ഡ്രൈവറും കട ഉടമയോട് ഭക്ഷണം തരാന്‍ നിര്‍ദ്ദേശിച്ചു.

നാട്ടില്‍ നടക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഭയമുള്ള ഹോട്ടല്‍ ഉടമ ഭക്ഷണം പാഴ്സലായി നല്‍കാം എന്ന് പറഞ്ഞു.അത് പറ്റില്ല ഇരുന്ന് കഴിക്കണമെന്നായി സെക്ടറൽ മജിസ്ട്രേറ്റ്.

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം തന്നാല്‍ അത് കൊവിഡ് പ്രോട്ടോകോളിന് വിരുദ്ധമാകും എന്നറിയാമായിരുന്ന കടയുടമ അവരുടെ ആവശ്യം നിരസിച്ചു.

എന്നാല്‍ ഹോട്ടല്‍ ഉടമയെ അവഗണിച്ച്‌ മറ്റുള്ളവരെ പോലെയല്ല താന്‍, ഇരുന്ന് കഴിക്കാന്‍ എനിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ്‌ സെക്ടറൽ മജിസ്ട്രേറ്റ് കടയിലേക്ക് കയറി ഇരിപ്പായി.

പിന്നാലെ ഡ്രൈവറും.ഇതെല്ലാം വീക്ഷിച്ച്‌ സമീപത്തുണ്ടായിരുന്ന പ്രദേശ വാസികളില്‍ ചിലര്‍ സംഭവം ഉടന്‍ പൊലീസില്‍ അറിയിച്ചു.

എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയ സെക്ടറൽ മജിസ്‌ട്രേറ്റിനെ ഒഴിവാക്കി കട ഉടമയുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്‌തു.