ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റും കച്ചവടവും ; ഒരു ലിറ്റർ ചാരായത്തിന് ഈടാക്കിയിരുന്നത് 1800 മുതൽ 2000 രൂപ വരെ; പ്രതി എക്സൈസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ : ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റ്. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് ( 37 ) നെതിരെ കേസെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ
3 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിൻ്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിൻ്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.

പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരുകയായിരുന്നു.

ഒരു ലിറ്റർ ചാരായo 1800 മുതൽ 2000 രൂപ ഈടാക്കിയിരുന്നു സിനോ വില്പന നടത്തിയിരുന്നത്.

റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ PO ബി ആനന്ദ് രാജ് , PO ( G) കണ്ണൻ സി, വിനോദ് കുമാർ വി , ഷിബു ജോസഫ് CEO നന്ദു എം.എൻ , സാജിദ് പി.എ , WCEO സിനി ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്