ലക്ഷദ്വീപിൻ്റെ കണ്ണീരിനൊപ്പം, വോയിസ് ഓഫ് കുമ്മനം പ്രതിഷേധം

ലക്ഷദ്വീപിൻ്റെ കണ്ണീരിനൊപ്പം, വോയിസ് ഓഫ് കുമ്മനം പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വോയിസ് ഓഫ് കുമ്മനം ലക്ഷദ്വീപിൻ്റെ കണ്ണീരിനൊപ്പം എന്ന പേരിൽ ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, നന്മയുള്ള ഒരു സമൂഹത്തിൻമേൽ നിരന്തരം നിയമങ്ങൾ നിർമ്മിച്ച് കടന്ന് കയറുമ്പോൾ നിയമപരമായ പോരാട്ടങ്ങൾക്ക് ലക്ഷദ്വീപിനെ സഹായിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് അഡ്വക്കറ്റ് മുഹമ്മദ് ഷാ പറഞ്ഞു.

കവരത്തിയിൽ നിന്ന് അധ്യാപകനായ മുഹമ്മദ് ഖാസിം യോഗത്തിൽ സംസാരിച്ചു. അവിടുത്തെ സാധാരണക്കാരൻ്റെ വരുമാനം തകർക്കുന്ന തരത്തിലാണ് നിയമങ്ങൾ വരുന്നതെന്നും, ഗുജ്റാത്തിലെ കോർപ്പറേറ്റ് കമ്പനികൾകടന്നു കയറി പാവപ്പെട്ടവരുടെ വരുമാനം ഇല്ലാതാക്കുകയാണ്.നിരവധി പേരെ വിവിധ മേഖലകളിൽ നിന്നും പിരിച്ചുവിട്ട് കൊണ്ടിരിക്കുകയാണ് എന്നും, മത്സ്യ ബന്ധനം സാധിക്കാത്ത സമയങ്ങളിൽ പച്ചക്കറികൾ വേണ്ടത്ര ലഭ്യമല്ലാത്ത നാട്ടിൽ മാംസാഹാരം ലഭ്യമാകുന്ന സാഹചര്യം തടയുക കൂടി ചെയ്യുന്ന തരത്തിൽ ഭക്ഷണത്തിൽ പോലും കൈ കടത്തുകയാണ്, എന്നും അദ്ദേഹം വിവരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനതായ കലയും, വൈവിധ്യങ്ങളും നിറഞ്ഞ നാടിനെ തകർക്കരുതെന്ന് മാപ്പിള സാഹിത്യകാരൻ ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു., ഫാസിസ്റ്റ് കടന്നുകയറ്റം എല്ലാ അതിർത്തികളും ലംഘിച്ചതിൻ്റെ ഉദാഹരണമാണ് ലക്ഷദ്വീപിൽ കാണുന്നതെന്ന് കെ.എം.വൈ.എഫ്.സംസ്ഥാന പ്രസിഡൻ്റ് ഇളവു പാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു. യോഗത്തിൽ വോയിസ് ഓഫ് കുമ്മനം പ്രസിഡൻ്റ് ഫൈസൽപുളിന്താഴ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി സുജായി യൂനുസ് സ്വാഗതവും, ഷഹാസ് ഹംസ നന്ദിയും പറഞ്ഞു.