play-sharp-fill
വ്യാജ മദ്യത്തിനെതിരെ കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ ലോക് ഡൗൺ; ഈ നമ്പരിൽ പരാതി നൽകാം

വ്യാജ മദ്യത്തിനെതിരെ കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ ലോക് ഡൗൺ; ഈ നമ്പരിൽ പരാതി നൽകാം

സ്വന്തം ലേഖകൻ

കോട്ടയം: വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരെ ഓപ്പറേഷൻ ലോക് ഡൗൺ എന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻറ് ഡ്രൈവിൻറെ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി.

ജില്ലയിൽ മൂന്ന് മൊബൈൽ പട്രോളിംഗ് സംഘങ്ങളും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്‌സും 24 മണിക്കൂറും പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അടുത്തുളള എക്‌സൈസ് ഓഫീസിൽ അറിയിക്കാം. ഫോൺ നമ്പരുകൾ ചുവടെ.

എക്‌സൈസ് ഡിവിഷൻ ഓഫീസ് ആൻറ് കൺട്രോൾ റൂം – 0481 -2562211
(ടോൾഫ്രീ നമ്പർ – 1800 425 2818)

എക്‌സൈസ് സർക്കിൾ ഓഫീസ്, കോട്ടയം – 0481 2583091, 9400069508

സർക്കിൾ ഓഫീസുകൾ: ചങ്ങനാശേരി – 0481 2422741, 9400069509, പൊൻകുന്നം – 04828 221412, 9400069510 , പാലാ – 04822 212235, 9400069511, വൈക്കം – 04829 231592, 9400069512, സ്‌പെഷ്യൽ സ്‌ക്വാഡ്, കോട്ടയം – 0481 2583801, 9400069506, അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ, കോട്ടയം – 9496002865