കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും;ടൈംടേബിൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവവും വെര്‍ച്വലായി തന്നെ.
പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും ഇപ്രാവശ്യവും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9.30നാണ് വിക്ടേഴ്സ് ചാനല്‍ വഴി പ്രവേശനോത്സവം ആരംഭിക്കുന്നത്. 11 മണിക്കു സ്കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും.
ജനപ്രതിനിധികളും സ്കൂള്‍ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. വെര്‍ച്വലായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനമികവുകളുടെ പ്രദര്‍ശനവും നടത്തും.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ക്ലാസ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനോത്സവം.
ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ഥ ക്ലാസ് ആരംഭിക്കും. തുടക്കത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ക്ലാസുകളും മുന്‍ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും.
വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്കൂളുകളില്‍നിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചു. അംഗന്‍വാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ രാവിലെ 10.30 നായിരിക്കും. ഇതിൻ്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴ് മുതല്‍ 10 വരെ നടത്തും. പ്ലസ് ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ മുതല്‍ ആറ് വരെയുമായി ദിവസവും അഞ്ച് ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍ ഏഴ് മുതല്‍ ഒമ്ബത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്ന് ക്ലാസുകള്‍ ഉച്ചക്ക് 12.00 മുതല്‍ ഒന്നര വരെയും നടക്കും.