പിച്ച ചട്ടിയിലും കൈയ്യിട്ടുവാരി ആലപ്പുഴ പൊലീസ്; 52 രൂപയുടെ റേഷൻ വാങ്ങാൻ പോയ കൂലിപ്പണിക്കാരന് 250 രൂപയുടെ പെറ്റി

പിച്ച ചട്ടിയിലും കൈയ്യിട്ടുവാരി ആലപ്പുഴ പൊലീസ്; 52 രൂപയുടെ റേഷൻ വാങ്ങാൻ പോയ കൂലിപ്പണിക്കാരന് 250 രൂപയുടെ പെറ്റി

സ്വന്തം ലേഖകൻ

ആലപ്പുഴ: കൊവിഡിൻ്റെ മറവിൽ പിച്ചചട്ടിയിലും കൈയിട്ടുവാരി പൊലീസ്. 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് ആലപ്പുഴ പോലീസിന്റെ വക 250 രൂപയുടെ ഫൈൻ.

ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച ചട്ടിയില്‍ മണ്ണ് വാരിയിടൽ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ വക കിറ്റ് വാങ്ങാന്‍ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാല്‍ റേഷന്‍ അരിയും വാങ്ങി തിരികെ വരുന്നവഴിയാണ് പണി കിട്ടിയത്.

തൊഴിലും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ജനകീയ പോലീസിന്റെ മണ്ണ് വാരിയിടൽ ചടങ്ങ്.

നെഹ്റു ട്രോഫിവാര്‍ഡ് കിഴക്ക് തയ്യില്‍ കായല്‍ നിവാസി ബംഗ്ലാവ് പറമ്ബില്‍ പ്രമോദിന്റെ മകന്‍ പ്രേം കുമാറിനെ ആണ് പോലീസ് വട്ടം കറക്കി പിഴിഞ്ഞ് കാശ് വാങ്ങിയത്.

റേഷന്‍ കാര്‍ഡ് കാണിച്ചു, വാങ്ങിയസാധനങ്ങള്‍ കാണിച്ചു. എന്നിട്ടും പൊലീസുകാരുടെ മനസലിഞ്ഞില്ലന്ന് പ്രേംകുമാർ പറഞ്ഞു.

Tags :