പത്ര വാര്‍ത്ത കണ്ടു .. ഷാജിക്കും കുടുംബത്തിനും സ്വാന്തനവുമായി…ഇടയൻ എത്തി.. ഒപ്പം അധികാരികളും കൂടെക്കൂടി ….”
സ്വന്തം ലേഖകൻ
കോട്ടയം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കോട്ടയം – തിരുവാർപ്പ് – മലരിക്കൽ അടിവാക്കൽചിറയില്‍ താമസിക്കുന്ന ഷാജിയും രജനിയും വളർത്തുമൃഗങ്ങളും കഴിഞ്ഞിരുന്ന വീട് തകർന്നതിനെ തുടർന്ന് കാഞ്ഞിരം പാലത്തിന്റെ വശത്തെ പാതയോട് ചേര്‍ന്നുള്ള പില്ലറിന്റെ പ്ലാറ്റ് ഫോമിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഷാജിയും കുടുംബവും കഴിഞ്ഞു വന്നിരുന്നത്.
സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണ പൊതികളായിരുന്നു വിശപ്പ് അകറ്റിരുന്നത്. തങ്ങൾക്ക് ലഭിച്ച പൊതികളിൽ ഒരു ഭാഗം വളർത്തുനായിക്കൾക്കും നൽകി..
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട തോമസ് മോർ അലകസന്ത്രയോസ് തിരുമേനി ഉടൻ തന്നെ അവിടെ എത്തി.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ അജയ് കെ മേനോന്‍, ആരോഗ്യ കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി അംഗം അജയ് കെ. ആർ, വാർഡ് മെമ്പർ അനീഷ് എന്നിവരും തിരുമേനിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഷാജിക്കും കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അടിയന്തിരമായി ഷാജിക്കും കുടുംബത്തിനും വീട് നിര്‍മാണം തുടങ്ങുന്നതിന് ഉടനെ തന്നെ നടപടി സ്വീകരിക്കാൻ അലക്സന്ദ്രിയോസ് തിരുമേനി തീരുമാനിച്ചു.
തിരുമേനി നടത്തുന്ന മെഡിസിൻ ചാല ബുമായി ബന്ധപ്പെട്ട്
ദൈനംദിനം ഉപയോഗിക്കേണ്ട മരുന്നുകൾ നിർധന കുടുംബങ്ങളിൽ എത്തിച്ചു നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം കൂത്താട്ടുകുളം,
ആലുവ, അയ്മനം, അരീപ്പറമ്പ്, തിരുവാർപ്പ്, പാക്കിൽ തിരുനക്കര പ്രദേശങ്ങളിലെ
17 കുടുംബങ്ങൾക്കു് ആശ്വാസമായി
മെഡിസിൻ ചാലഞ്ചിൽ ഇന്ന് പത്തോളം കുടുംബങ്ങൾക്കു് അത്യാവശ്യ മരുന്നുകള്‍ എത്തിച്ചു.