കോവിഡോ? ഞങ്ങൾക്ക് അതൊന്നും വരില്ല; കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബിരിയാണി ഫെസ്റ്റ് നടത്തി യുവാക്കൾ ; ബിരിയാണി ചെമ്പ് സഹിതം പൊക്കി അകത്താക്കി പൊലീസ്
സ്വന്തം ലേഖകൻ
കരുവാരകുണ്ട്: കോവിഡോ? ഞങ്ങൾക്ക് അതൊന്നും വരില്ല; കടുത്ത നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ബിരിയാണി വിളമ്പാന്‍ ശ്രമിച്ചവര്‍ക്ക് കരുവാരകുണ്ട് പൊലീസിന്റ പൂട്ട്.
ആലത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് നാല്പതോളം പേര് ഒത്തുകൂടി ബിരിയാണി ഫെസ്റ്റ് ഒരുക്കിയത്.
നാട് ഒന്നടങ്കം മഹാമാരിക്കെതിരേ പോരാടുമ്പോഴാണ് യുവാക്കൾ ബിരിയാണി ഫെസ്റ്റ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ഐ അനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി.
ഇതോടെ ഒത്തുകൂടിയവരില്‍ മിക്കവരും ഓടിരക്ഷപ്പെട്ടു.
ഫാം പരിസരത്ത് നിര്‍ത്തിയിട്ട ഇവരുടെ കാറുകള്‍ ഉള്‍പ്പെടെയുള്ള 15 വാഹനങ്ങള്‍ പൊലീസ് പിടികൂടി.
കോവിഡ് മഹാമാരിക്കെതിരേ ആരോഗ്യ വകുപ്പും, പോലീസുമടക്കമുള്ളവർ വിശ്രമമില്ലാതെ പണിയെടുക്കുമ്പോൾ യുവാക്കൾ നടത്തിയ തോന്ന്യവാസത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.