play-sharp-fill
വിചിത്രമായ കുറ്റസമ്മതം നടത്തി രാജന്‍ പി ദേവിന്റെ മകന്‍; ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് അറിയാതെയാണ് പീഡിപ്പിച്ചത്; കോവിഡ് നെഗറ്റീവ് ആയ ശേഷം രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മയെയും അറസ്റ്റ് ചെയ്യും; പ്രിയങ്കയെ വീട്ടില്‍ നിന്നിറക്കി വിട്ടശേഷവും ഫോണിലൂടെ ഭീഷണികള്‍ തുടര്‍ന്നു; അമ്മയും മകനും അഴിയെണ്ണുമെന്ന് ഉറപ്പായി

വിചിത്രമായ കുറ്റസമ്മതം നടത്തി രാജന്‍ പി ദേവിന്റെ മകന്‍; ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് അറിയാതെയാണ് പീഡിപ്പിച്ചത്; കോവിഡ് നെഗറ്റീവ് ആയ ശേഷം രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മയെയും അറസ്റ്റ് ചെയ്യും; പ്രിയങ്കയെ വീട്ടില്‍ നിന്നിറക്കി വിട്ടശേഷവും ഫോണിലൂടെ ഭീഷണികള്‍ തുടര്‍ന്നു; അമ്മയും മകനും അഴിയെണ്ണുമെന്ന് ഉറപ്പായി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഭാര്യ പ്രിയങ്കയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി രാജന്‍ പി ദേവ്. സ്വന്തം വീട്ടിലെത്തിയ പ്രിയങ്കയെ ഫോണിലൂടെയും ഉണ്ണി ശകാരിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് പറഞ്ഞത്. ഇതിനു പിന്നാലെ പ്രിയങ്ക ജീവനൊടുക്കുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവിനെ പ്രിയങ്ക അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും വിവാഹ മോചനം കൂടിയേ തീരൂവെന്ന് നിലപാട് ഉണ്ണി എടുത്തതായും ഇതോടെയാണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രിയങ്കയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നതായും ഇതിനു ശേഷമാണ് പ്രിയങ്ക മുറിയില്‍ കയറി ജീവനൊടുക്കിയതെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണിയുടേത് വിചിത്രമായ കുറ്റസമ്മതമാണ്. ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് അറിയാതെയാണ് ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നാണ് ഉണ്ണി പറയുന്നത്. ഭര്‍ത്താവായ ഉണ്ണിയുടെയും ഭര്‍തൃവീട്ടുകാരുടെയും ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

മരിക്കുന്നതിന് തലേദിവസം ഇതേ കാര്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കയും വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉണ്ണിയും അമ്മയും ചേര്‍ന്ന് പ്രിയങ്കയെ പീഡിപ്പിച്ചിരുന്നതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നെടുമങ്ങാട് ഡിവൈ.എസ്പി. ജെ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം ഉണ്ണി രാജന്‍ പി.ദേവിനെ അങ്കമാലിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മെയ് പത്താം തീയതി അങ്കമാലിയിലെ വീട്ടില്‍നിന്ന് നേരിട്ട പീഡനവും ഉപദ്രവവുമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉണ്ണിയുടെ അമ്മയ്ക്കെതിരേയും പരാതിയുണ്ട്. അവരും കേസില്‍ പ്രതിയാണ്. ശാന്തമ്മ കോവിഡ് പോസ്റ്റീവാണ്. അതിന് ശേഷം അവരേയും അറസ്റ്റു ചെയ്യും.

വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകള്‍ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനു കൈമാറിയിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് പ്രിയങ്കയുടേത്. അച്ഛന്റെ മരണശേഷം അമ്മ ജയ വീട്ടുജോലികള്‍ ചെയ്താണ് പ്രിയങ്കയെ പഠിപ്പിച്ചിരുന്നത്. സ്പോര്‍ട്ട്സില്‍ സജീവമായിരുന്ന പ്രിയങ്കയ്ക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലിയിലെത്തിയത്. ഇവിടെവച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2019 നവംബര്‍ 21-ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു. വിവാഹസമയത്ത് 30 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു.

കോവിഡ് നെഗറ്റീവായാല്‍ ഉണ്ണിയുടെ അമ്മ അറസ്റ്റ് ചെയ്യുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്പി. ജി.ഉമേഷ് പറഞ്ഞു. സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
ഉണ്ണി രാജന്‍ പി. ദേവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ ജയിലിലേക്ക് മാറ്റി.