play-sharp-fill
കര്‍മനിരതനായി  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എൽ എ : കൊവിഡില്‍ പൂഞ്ഞാറിന് സര്‍വീസ് ആര്‍മിയുടെ കരുതല്‍

കര്‍മനിരതനായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എൽ എ : കൊവിഡില്‍ പൂഞ്ഞാറിന് സര്‍വീസ് ആര്‍മിയുടെ കരുതല്‍

സ്വന്തം ലേഖകൻ

മുണ്ടക്കയം: കൊവിഡ് മഹാമാരിയില്‍ ദുരിതപ്പെടുന്നവര്‍ക്ക് സഹായം
എത്തിക്കാനും നാടിന് സുരക്ഷ ഒരുക്കുന്നതിനും യുവ ജനങ്ങളെ
സംഘടിപ്പിപ്പിച്ച് എംഎല്‍എയുടെ സര്‍വീസ് ആര്‍മി എന്നപേരില്‍ സന്നദ്ധ
സേനയ്ക്ക് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ രൂപം നല്‍കി.

അഞ്ഞൂറോളം യുവതീയുവാക്കളുടെ സന്നദ്ധസേന പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് പ്രതിരോധ, രക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക് കരുതലും കാവലുമായി നിലകൊള്ളും. യുവസേനയ്‌ക്കൊപ്പം
മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അണിചേര്‍ന്ന് വിവിധ
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എ സര്‍വീസ് ആര്‍മിയുടെ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും
കൊവിഡ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കും. കൊവിഡിലും ഇതര രോഗങ്ങളിലും
ക്ലേശിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനൊപ്പം ഇവരുടെ
ദുരിതങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ പരിഹാരം നല്‍കും.

അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈനില്‍
ലഭ്യമാക്കുന്നതിനൊപ്പം കോവിഡിലും ക്വാറന്റൈനിലും പുറത്തിറങ്ങാന്‍
കഴിയാത്തവര്‍ക്ക് വീടുകളില്‍ അശ്യസാധനങ്ങളുടെ ഹോം ഡെലിവറിയും
ക്രമീകരിക്കും.

കൊവിഡ് രോഗികള്‍ക്ക് അവശ്യമരുന്നുകളുടെ സൗജന്യ വിതരണം,
അത്യാസന്ന നിലയിലായവര്‍ക്ക് ചികിത്സാ വാഹന ക്രമീകരണം, പൊതുഇടങ്ങളിലും
കോളനികളിലും അണുനശീകരണം, കൊവിഡ് മൃതസംസ്‌കാരം തുടങ്ങിയ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തും.

കൊവിഡിലും ലോക്ഡൗണിലും അസ്വസ്ഥതയിലായവര്‍ക്ക് ഓണ്‍ലൈന്‍
കൗണ്‍സിലിംഗ്, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ലൈവ് സ്‌കില്‍ഡ്
പരിശീലനം തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. വനിതകള്‍ക്ക് പ്രത്യേകം ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വ്വീസ് ആര്‍മി ഹോമിയോ പ്രതിരോധ മരുന്നു വിതരണം, ആരോഗ്യ ശുചിത്വ
ബോധവല്‍ക്കരണം തുടങ്ങിയവയും അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
എംഎല്‍എയുടെ നേതൃത്വത്തിലെ സര്‍വീസ് ആര്‍മിയുടെ കര്‍മപദ്ധതിയില്‍
ഉള്‍പ്പെടുന്നു.