മീഡിയാ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ്മ; എം.സി. ദത്തൻ മെന്റര്‍; പി.എം. മനോജ് പ്രസ് സെക്രട്ടറിയായി തുടരും; പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ മാത്രം പ്രൈവറ്റ് സെക്രട്ടറിമാക്കാൻ മന്ത്രിമാർക്ക് നിർദേശം; മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മീഡിയാ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ്മയെ നിയമിച്ചു.

കഴിഞ്ഞ തവണ ജോണ്‍ബ്രിട്ടാസാണ് ഈ പദവി വഹിച്ചിരുന്നത്. എം.സി. ദത്തനാണ് മെന്റര്‍, പി.എം. മനോജ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ.രാജശേഖരന്‍ നായരാണ് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രന്‍, പി.ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ.സതീഷ് കുമാര്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവരാണ് അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍, വി.എം. സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്റ്, ജി.കെ ബാലാജിയാണ് അഡീഷണല്‍ പി.എ.

പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനങ്ങള്‍ നേരത്തെ നടന്നിരുന്നു.

 

നേരത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി സി.പി.എം. സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുമെന്നാണ് സി.പി.എം. നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകളുടേയും കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്.

 

പാര്‍ട്ടി അംഗങ്ങളായ, പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ നടത്താന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദേശം ഉണ്ട്. പേഴ്സണല്‍ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്സണല്‍ സ്റ്റാഫായി നിയമനം നല്‍കാവു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ പ്രായപരിധി 51 വയസായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.