‘എടീ….വൃത്തികെട്ടവളെ…പോടാ വൃത്തികെട്ടവനെ’ ; ചാനൽ ചർച്ചയിൽ പി സി ജോർജ്ജിനെ കണ്ടംവഴി ഓടിച്ച് അഭിഭാഷക
സ്വന്തം ലേഖകൻ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോമുളയ്ക്കനെ ജയിലിൽ സന്ദർശിച്ച് പിന്തുണ അറിയിച്ച പി.സി. ജോർജ്ജിനെ ചാനൽ ചർച്ചയിൽ നിർത്തി പൊരിച്ച് അഭിഭാഷക. ചാനൽ ചർച്ചകളിൽ സ്ഥിരമായി എതിരാളിയെ തെറിപറഞ്ഞ് വായടപ്പിക്കുന്ന പി.സി ജോർജ്ജിനെ അതേ ഭാഷയിൽ മറുപടി കൊടുത്ത് വായടപ്പിക്കുകയായിരുന്നു അഭിഭാഷക.പ്രമുഖ ചാനലിൽ ചർച്ചയ്ക്ക് എത്തിയ അഭിഭാഷക മേരിക്കുഞ്ഞ് ജോണാണ് പിസി ജോർജ്ജിനെ നിർത്തി പൊരിച്ചത്. എടീ വൃത്തികെട്ടവളേ എന്ന് പി സി അഭിഭാഷകയെ വിളിച്ചപ്പോൾ പോടാ വൃത്തികെട്ടവനേ എന്ന് അഭിഭാഷക തിരിച്ചടിച്ചു. ഫ്രാങ്കോ മുളയ്ക്കൻ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു മേരിക്കുഞ്ഞ് ജോണും പിസിയും കൊമ്പു കോർത്തത്. ചർച്ചയ്ക്ക് ഇടയിൽ മാധ്യമപ്രവർത്തകൻ അഭിഭാഷയുടെ വാദത്തിന്റെ പ്രതികരണം ചോദിച്ചപ്പോൾ താൻ മറുപടി പറയുന്നതിനിടയിൽ അഭിഭാഷക ഇടയ്ക്കുകയറി പറഞ്ഞതായിരുന്നു ജോർജ്ജിന്റെ പൊട്ടിത്തെറിക്ക് കാരണം.
താൻ സംസാരിക്കുമ്പോൾ ആ സ്ത്രീയോട് മിണ്ടാതിരിക്കാൻ പറയാൻ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പിസി ചർച്ചയിൽ സംസാരിച്ചു തുടങ്ങിയത്. പിന്നീട് വാഗ്വാദത്തിനിടയിൽ നാണംകെട്ട സ്ത്രീയെന്നും വൃത്തികെട്ടവളെന്നും മാന്യതയില്ലാത്തവളെന്നും അഭിഭാഷകയെ ആക്ഷേപിച്ചു. കച്ചവടത്തിനിറങ്ങിയവളാണെന്നും നിന്റെ മാന്യത എന്താണെന്ന് തനിക്കറിയാമെന്നും പറഞ്ഞു. താൻ നിന്റെ എംഎൽഎ അല്ലെന്നും നിന്റെ വോട്ട് എനിക്ക് വേണ്ടെന്നും തട്ടി വിട്ടു. എന്നാൽ പിസിയുടെ പരാമർശത്തിൽ അഭിഭാഷയും മിണ്ടാതിരുന്നില്ല. ‘വൃത്തികെട്ട സ്ത്രീ’ എന്ന പരാമർശത്തെ ‘വൃത്തികെട്ട പുരുഷൻ’ എന്ന പ്രസ്താവന നടത്തി മേരികുഞ്ഞ് ജോൺ തിരിച്ചടിച്ചു. തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും പേടിക്കുന്ന സ്ഥലത്ത് ചിലവാക്കിയാൽ മതിയെന്നും ഇത്രയും മോശമായ ഇയാൾക്ക് എംഎൽഎ ആയിരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നും ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group