video
play-sharp-fill
റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന 6 ലക്ഷം കിലോയോളം കടല നശിച്ചു; ഭക്ഷ്യയോഗ്യമായവ വേര്‍തിരിച്ച് ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തും; ഗുണമേന്‍മ പരിശോധിച്ച ശേഷമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദ്ദേശം

റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന 6 ലക്ഷം കിലോയോളം കടല നശിച്ചു; ഭക്ഷ്യയോഗ്യമായവ വേര്‍തിരിച്ച് ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തും; ഗുണമേന്‍മ പരിശോധിച്ച ശേഷമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍

തൃശൂര്‍: കേരളത്തിലെ റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന 6 ലക്ഷം കിലോയോളം കടല നശിച്ചു. 5,96,707 കിലോ കടലയാണ് ഏഴ് മാസം റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന് പൂപ്പല്‍ പിടിച്ചത്. 14,250 റേഷന്‍ കടകളിലായി 59.6 ലോഡ് കടലയാണ് ഉപയോഗിക്കാനാകാതെ നശിച്ചുപോയത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴിയാണ് കടല കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തില്‍ എത്തിയത്.

കെട്ടിക്കിടന്ന കടല കോവിഡ് ദുരിതാശ്വാസ കിറ്റില്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മാസങ്ങളോളമായി ഉപയോഗിക്കാതെ കിടന്ന കടല ഉപയോഗശൂന്യമായിരിക്കുകയാണ്. ഇതില്‍ ഭക്ഷ്യയോഗ്യമായവ വേര്‍തിരിച്ച് ഈ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗുണമേന്‍മ പരിശോധിച്ച ശേഷമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി അവസാനത്തോടെ ഇത് കോവിഡ് സമാശ്വാസ കിറ്റില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മെയ് മാസം അവസാനമായിട്ടും കെട്ടിക്കിടക്കുന്ന കടലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.