താമരയുടെ തണ്ട് അഴുകിത്തുടങ്ങി; മോദിയും ആര്‍.എസ്.എസും തമ്മില്‍ അകലുന്നു; കോവിഡ് മഹാരിയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് സംതൃപ്തിയില്ല
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കരുത്തരെന്ന് പറയുന്ന താമരയുടെ വേര് അഴുകി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മില്‍ അകലന്നുവെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യം വിറച്ച് നില്‍ക്കുകയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം രാജ്യം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് മഹാരിയെ കൈകാര്യം ചെയ്യുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് സംതൃപ്തിയില്ലെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.
2013-ല്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാന്‍ തീരുമാനിച്ച ആര്‍.എസ്.എസ്. നേതൃത്വം ഇപ്പോള്‍ നിരാശരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ സമീപകാല പ്രസ്താവനയെ ഈ സാഹചര്യത്തിലാണ് കണക്ക് കൂട്ടണ്ടതെന്ന് എന്‍.ഡി.ടി.വി പത്രാധിപ സമിതി അംഗവും എഡിറ്ററുമായ അശുതോഷ് തന്റെ കോളത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ബാധിക്കുമെന്നും അത് മുമ്പത്തേതിനേക്കാള്‍ മാരകമാകുമെന്ന ശാസ്ത്ര സമൂഹത്തിന്റെ ഉപദേശത്തെ മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആര്‍.എസ്.എസ്. മൗന പിന്തുണ നല്‍കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍, വൈറസ് പടരുന്നത് തടയാന്‍ പദ്ധതിയിട്ടിരുന്നില്ല. സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഒരു ആര്‍.എസ്.എസ്. നേതാവ് പ്രതികരിച്ചത്.
ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ ആര്‍.എസ്.എസിലേയ്ക്ക് മടങ്ങുകയും ചെയ്ത ആര്‍.എസ്.എസ് നേതാവ് രാം മാധവ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കോളത്തില്‍ വരികള്‍ക്കിടയിലൂടെ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്വയം കുഴപ്പത്തിലാണെന്ന് ആര്‍.എസ്.എസ് ഉന്നത നേതൃത്വം വിശ്വസിക്കുന്നുവെന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ബി.ജെ.പിയില്‍ കൂട്ടായ നേതൃത്വം എന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും, നിര്‍ണായക വിഷയങ്ങളില്‍ മുതിര്‍ന്ന മന്ത്രിമാരോടു പോലും ആലോചിക്കാതെ തീരുമാനമെടുന്നതായും ആര്‍.എസ്.എസ്. വിലയിരുത്തുന്നു. രണ്ട് ആളുകള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സംഘടനയില്‍ സജീവമായിരുന്നവര്‍ക്ക് ഇപ്പോള്‍ ഈ മാറ്റം കൃത്യമായി ബോധ്യപ്പെടുന്നുണ്ട്.
2014-ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയാകാന്‍ മോദിക്ക് ആര്‍.എസ്.എസ്. ആവശ്യമായിരുന്നു. യഥാര്‍ത്ഥ ഹിന്ദു ഹൃദയ സമ്രാട്ടില്‍ അദ്വാനിയുടെ പകരക്കാരനെ മോദിയില്‍ കണ്ടെത്തിയതായി ആര്‍.എസ്.എസ.് നേതൃത്വത്തിന് അന്ന് തോന്നി. എന്നാല്‍, പിന്നീട് അത് മറ്റേണ്ട ഗതികേടിലേക്ക് ആര്‍.എസ്.എസ്. എത്തി.
സംഘപരിവാറിനുള്ളില്‍, സര്‍സംഘചാലക് പരമോന്നതനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ അന്ധമായി പിന്തുടരണം. എന്നാല്‍ പരിവാറിന്റെ തലവന്‍ എന്ന നിലയില്‍ മോഹന്‍ ഭഗവത് അതില്‍ പിന്നിലാണ്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആര്‍.എസ്.എസ്. മേധാവിയായിരുന്ന കെ.സി.സുദര്‍ശന്‍ പോലും കൂടുതല്‍ ഭാരം വഹിച്ചിരുന്നു. എന്നാൽ മോദിക്ക് ഏകാധിപത്യമനോഭാവമാണുള്ളത്.