കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!

സ്വന്തം ലേഖകന്‍

പുതുപ്പള്ളി:കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പുതുപ്പള്ളിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിരെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിൽ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നിയുക്ത എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ എംഎല്‍എയും സംഘവും സജീവമായി രംഗത്തിറങ്ങുകയായിരുന്നു.

ഇപ്പോഴിതാ,ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അതിവേഗം ബഹുദൂരം താണ്ടിയിരിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലം. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും, അവയുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും, മറ്റു സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മന്‍ ചാണ്ടിയുടെ നേരിട്ടുള്ള സാന്നിധ്യം ഇടതടവുകളില്ലാത്ത പുനരധിവാസ മാതൃകകളാണ് കാഴ്ചവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജകമണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന സിഎഫ്ടിസി കള്‍, ഡിസിസി കള്‍ എന്നിവയ്ക്ക് വേണ്ടെന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്‌റുകള്‍ സ്ഥാപിക്കുവാനുള്ള നടപടിയും ചെയ്തുകഴിഞ്ഞു.

അയര്‍ക്കുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മണര്‍കാട് സിഎഫ്എല്‍ടിസി, പാമ്പാടി മുണ്ടങ്കുന്ന് കുടുംബാരോഗ്യകേന്ദ്രം, തോട്ടക്കാട് സിഎഫ്എല്‍ടിസി, പാമ്പാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി, മീനടം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡിസിസി, വാകത്താനം സിഎച്ച്‌സി എന്നീ സ്ഥാപനങ്ങളില്‍ അദ്ദേഹം നേരിട്ടെത്തി സന്ദര്‍ശനം നടത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ ആരാഞ്ഞു വേണ്ട നടപടികളും സ്വീകരിച്ചു.

കോവിഡ് ബാധിച്ച കിടപ്പുരോഗികള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഓക്‌സിജന്‍ പാര്‍ലര്‍ സ്ഥാപിച്ചത് അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കോട്ടയം ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങുവാന്‍ തീരുമാനമായി.

പ്രാദേശിക ആവശ്യങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ‘കോവിഡ് റിലീഫ് @ പുതുപ്പള്ളി’ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

24 * 7 ഹെല്‍പ്ലൈന്‍ സേവനം. ലീഡര്‍ കെ കരുണാകരന്‍ ട്രസ്റ്റിന് കീഴിലുള്ള ആംബുലന്‍സ് സര്‍വീസ്. ഭക്ഷണം ആവശ്യമുള്ള മേഖലകളില്‍ നേരിട്ട് എത്തിച്ചു കൊടുക്കുവാന്‍ ഉള്ള സംവിധാനങ്ങള്‍, നിയോജകമണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍. എല്ലാ പഞ്ചായത്തിലും ഹെല്‍പ് ലൈന്‍ നമ്പറുകള്‍, വാഹനസൗകര്യം, മരുന്ന്, കൗണ്‍സിലിംഗ്, അണുനശികരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നു.