play-sharp-fill
ഭാവന .. ഭാവന.. ഭാവന മാത്രം …! വാട്സപ്പിൽ കറങ്ങുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഭാവന മാത്രം: കടകൾ ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കില്ല

ഭാവന .. ഭാവന.. ഭാവന മാത്രം …! വാട്സപ്പിൽ കറങ്ങുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഭാവന മാത്രം: കടകൾ ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കില്ല

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിൻ്റെ പേരിൽ ഓരോ ദിവസവും വ്യാജ വാർത്തകൾ പ്രവഹിക്കുകയാണ്. കൊവിഡിൻ്റെ മരുന്നും മന്ത്രവും മുതൽ , പല വിധത്തിലുള്ള വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് കൊവിഡ് നിയന്ത്രണങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാജ സന്ദേശം പരക്കുന്നത്.

ഈ സന്ദേശം തെറ്റാണ് എന്ന് വ്യക്തമാക്കി ഇപ്പോൾ കേരള പൊലീസ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ നിയന്ത്രണങ്ങൾ ഇങ്ങനെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*നാളെ മുതൽ സംസ്ഥാനത്തു കർശന നിയന്ത്രണം….*
# പൊതു ഗതാഗതം ഇല്ല…
# അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ 9 മണി മുതൽ 1 മണി വരെ…
# ദീർഘദൂര ബസുകൾ മാത്രം ( ksrtc )
# containtment zonil നിന്നും പുറത്തിറങ്ങിയാൽ 3000 രൂപ പിഴ & case
# സ്വന്തം വാഹനത്തിൽ പോകുന്നവർ സത്യവാങ് കരുതണം
# കാറിൽ ഡ്രൈവർ അടക്കം 3 പേർ
# Auto യിൽ ഡ്രൈവർ അടക്കം 3 പേർ
# ബൈക്കിൽ ഒരാൾ ( കുടുംബത്തിലെ ആളാണെങ്കിൽ 2 പേർ )
# പൊതു സ്ഥലങ്ങളിൽ 2 mask ഉപയോഗിക്കണം.