തിരുവനന്തപുരത്ത് കാർ ഷോറൂമിൽ നിന്ന് വില കൂടിയ കാർ മോഷണം പോയി: കാറിൻ്റെ പൂട്ട് തകർത്ത് കവർന്നത് ഷോറൂമിലെ ഏറ്റവും വലിയ കാർ

തിരുവനന്തപുരത്ത് കാർ ഷോറൂമിൽ നിന്ന് വില കൂടിയ കാർ മോഷണം പോയി: കാറിൻ്റെ പൂട്ട് തകർത്ത് കവർന്നത് ഷോറൂമിലെ ഏറ്റവും വലിയ കാർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കി കാർ ഷോറൂമിൽ നിന്ന് വില കൂടിയ കാർ മോഷണം പോയി. തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂടുള്ള യൂസ്ഡ് കാർ ഷോറൂമിലാണ് നഗരത്തെ നടുക്കിയ സംഭവം.

പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ അവിടുണ്ടായിരുന്ന 18 കാറുകളിൽ ഏറ്റവും വില കൂടിയ കാറുമായാണ് കടന്നുകളഞ്ഞത്. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക് ധരിച്ചെത്തിയ 25 വയസിന് താഴെ പ്രായം തോന്നിക്കുന്ന മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.45 ന് ഇയാൾ അകത്ത് കടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാൽ ഷോറൂമിന്റെ മുൻ ഭാഗത്തെ സിസിടിവി ക്യാമറ ഓഫ് ചെയ്തിരുന്നതിനാൽ മറ്റ് ദൃശ്യങ്ങൾ ലഭിച്ചില്ല.

ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയും, മേശയും കുത്തിപ്പൊളിച്ച ശേഷമാണ് വാഹനത്തിന്റെ താക്കോൽ കൈക്കലാക്കിയത്. കാര്യങ്ങൾ കൃത്യമായി അറിയാവുന്നതോ സ്ഥാപനത്തിൽ മുൻപ് വന്നിട്ടുള്ളതോ ആയ ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.