താഴത്തങ്ങാടി ആറ്റില്‍ ഒഴുകിപ്പോയത് 20 ലക്ഷം രൂപ; ഇന്നലെ പണിതീര്‍ന്ന ബണ്ട് ഇന്ന് രാവിലെ അപ്രത്യക്ഷം; തട്ടിപ്പ് തടയണ വീണ്ടും തകര്‍ന്നിട്ടും അധികൃതര്‍ മൗനവ്രതത്തില്‍

താഴത്തങ്ങാടി ആറ്റില്‍ ഒഴുകിപ്പോയത് 20 ലക്ഷം രൂപ; ഇന്നലെ പണിതീര്‍ന്ന ബണ്ട് ഇന്ന് രാവിലെ അപ്രത്യക്ഷം; തട്ടിപ്പ് തടയണ വീണ്ടും തകര്‍ന്നിട്ടും അധികൃതര്‍ മൗനവ്രതത്തില്‍

സ്വന്തം ലേഖകന്‍

കോട്ടയം: ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച താഴത്തങ്ങാടി ബണ്ട് വീണ്ടും തകര്‍ന്നു.
ഓരുവെള്ളം തടയുന്നതിനായി തിരുവാര്‍പ്പ് പഞ്ചായത്തും വാട്ടര്‍ അതോറിക്ക് വേണ്ടി ജലസേചന വകുപ്പും ചേര്‍ന്ന് കുമ്മനം കുളപ്പുരക്കടവിന് സമീപം നിര്‍മ്മിച്ച തടയണയാണ് ഒറ്റരാത്രി കൊണ്ട് തകര്‍ന്നത്.

വര്‍ഷം തോറും ഇത്തരത്തില്‍ തടയണ നിര്‍മ്മിക്കാറുണ്ട്. 20 ലക്ഷം രൂപയിലധികമാണ് എല്ലാ വര്‍ഷവും ഇതിനായി ചെലവഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയില്‍ ബണ്ട് കവിഞ്ഞൊഴുകുന്നത് പതിവാണ്. തടയണ മഴയില്‍ നശിച്ചില്ലെങ്കില്‍ പൊട്ടിച്ച് വിട്ട് ഒഴുക്കി കളയുകയാണ് പതിവ്.

എല്ലാ വര്‍ഷവും ഇരുപത് ലക്ഷം രൂപ താഴത്തങ്ങാടി ആറ്റില്‍ ഒഴുക്കണമെന്ന് നേര്‍ച്ചയുള്ളത് പോലെയാണ് അധികൃതരുടെ നടപടികള്‍.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പില്‍ കഴിവുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതെയല്ല. വര്‍ഷം തോറും നടക്കുന്ന ഈ വന്‍ അഴിമതിക്ക് അവരും കൂട്ട് നില്‍ക്കുന്നതാണോ എന്ന് വേണം ചിന്തിക്കാന്‍.

ആറിന് കുറുകേ ഷട്ടര്‍ നിര്‍മ്മിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍ ഇതിന് മുന്‍കൈയ്യെടുക്കാന്‍ പഞ്ചായത്തോ ജലസേചന വകുപ്പോ തയ്യാറാകുന്നില്ല.

ഉന്നത ഉദ്യോഗസ്ഥര്‍ പോലും മൗനം വ്രതം പാലിച്ച് അഴിമതിക്ക് കുട പിടിക്കുമ്പോള്‍ ഇനിയും താഴത്തങ്ങാടി ആറ്റില്‍ ലക്ഷങ്ങള്‍ ഒറ്റ രാത്രി കൊണ്ട് ഒഴുകും..