play-sharp-fill
തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജിയിന്മേല്‍ കൃത്യമായ നടപടി; വോട്ടെണ്ണല്‍ ദിവസം ഒറ്റയാളും റോഡില്‍ ഇറങ്ങിയില്ല; തലവേദന ഒഴിഞ്ഞ സന്തോഷത്തില്‍ കേരളാ പൊലീസ്

തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജിയിന്മേല്‍ കൃത്യമായ നടപടി; വോട്ടെണ്ണല്‍ ദിവസം ഒറ്റയാളും റോഡില്‍ ഇറങ്ങിയില്ല; തലവേദന ഒഴിഞ്ഞ സന്തോഷത്തില്‍ കേരളാ പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജനമായി കേരളത്തിലെ നിരത്തുകള്‍. വോട്ടെണ്ണല്‍ ദിവസം ആളുകള്‍ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാളെ വരം കൂട്ടം ചേരലും പ്രകടനവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.

പ്രധാന സ്ഥലങ്ങളില്‍ പോലീസിന്റെ അര്‍ബന്‍ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും.

ഹര്‍ജിയിന്മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിച്ചതോടെ വോട്ടെണ്ണല്‍ ദിവസം പൊലീസിന് വലിയ തലവേദനയാണ് ഒഴിവായത്. സാമൂഹിക നന്മ ആഗ്രഹിച്ചുകൊണ്ടുള്ള തേര്‍ഡ് ഐ ന്യൂസിന്റെ ഫലപ്രദമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി ഉദ്യോഗസ്ഥരും വായനക്കാരും രംഗത്തെത്തിയിരുന്നു.

 

Tags :