മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍; മൃതദേഹത്തിന് കാവലിരുന്നത് ഭാര്യ; ഉത്തരേന്ത്യയിലെ ദുരവസ്ഥ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ കുത്തി നിറയ്ക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ..?

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍. മൃതദേഹത്തിന് കാവലിരുന്നതാകട്ടെ മരിച്ച ആളുടെ ഭാര്യയും. കോഴിക്കോട് കിനാശ്ശേരി സ്വദേശിയായ സത്യന്‍(60)ഒരാഴ്ച മുന്‍പാണ് കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ എത്തിയത്.

ഇന്നലെ രാവിലെ എട്ട് മണിക്ക് സത്യന്‍ മരിച്ചിട്ടും മുപ്പതോളം രോഗികള്‍ക്കുള്ള വാര്‍ഡില്‍ നിന്നും മൃതദേഹം മാറ്റിയത് വൈകിട്ട് അഞ്ചു മണിക്കാണ്. മരണം കൂടുതല്‍ ആയതിനാലാണ് മൃതദേഹം മാറ്റാന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരേന്ത്യയിലെ കോവിഡ് മരണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വാഴ്ത്തുന്ന മാധ്യമങ്ങള്‍ ഈ കാഴ്ചകള്‍ കാണുന്നില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.