ചികിത്സ പൂർത്തിയായി: മുഖ്യമന്ത്രി ആരോഗ്യവാൻ; പുലർച്ചെ സംസ്ഥാനത്ത് എത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമേരിക്കയിലെ നീണ്ട ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഞായറാഴ്ച പുലർച്ചെ തിരിച്ചെത്തി. അമേരിക്കയിലെ മയോക്ലിനിക്കിൽ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പുലർച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ന്യൂയോർക്കിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി സഹായമഭ്യർത്ഥിച്ചിരുന്നു. ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നും, ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാർഗങ്ങൾ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കൻ മലയാളികളോട് അഭ്യർത്ഥിച്ചു.
Third Eye News Live
0