play-sharp-fill
കോട്ടയം ജില്ലയിൽ പുതിയ ഏഴു കേന്ദ്രങ്ങൾ: കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ 1717 രോഗികൾ

കോട്ടയം ജില്ലയിൽ പുതിയ ഏഴു കേന്ദ്രങ്ങൾ: കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ 1717 രോഗികൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ പുതിയതായി ഏഴ് കൊവിഡ് പരിചരണ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഇതില്‍ മൂന്നു ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും(സി.എഫ്.എല്‍.ടി.സി) നാലു ഡൊമിസിലിയറി കെയര്‍ സെന്ററുകളു(ഡി.സി.സി)മാണുള്ളത്.


ആര്‍.ഐ.ടി പാമ്പാടി, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ പുതിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കടനാട് താബോര്‍ റിട്രീറ്റ് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ഡൊമിസിലിയറി കെയര്‍ സെന്റര്‍ സി.എഫ്.എല്‍.ടി.സിയാക്കി ഉയര്‍ത്തി. പുതിയ മൂന്ന് സി.എഫ്.എല്‍.ടിസികളിലുമായി 270 കിടക്കളും 72 രോഗികളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ആയുര്‍വേദ ആശുപത്രി, തലയോലപ്പറമ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് സെന്റര്‍, വെളളൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയം, വെള്ളൂത്തുരുത്തി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ എന്നിവയാണ് പുതിയ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍. നാലു കേന്ദ്രങ്ങളിലുമായി ആകെ 145 കിടക്കകളുണ്ട്. നിലവില്‍ 16 രോഗികളാണുള്ളത്. എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയാണ് ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്കാണ് സി.എഫ്.എല്‍.ടി.സികളില്‍ പ്രവേശനം നല്‍കുന്നത്. സി.എഫ്.എല്‍.ടി.സികളില്‍ ഡോക്ടറുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭിക്കും.

സി.എഫ്.എല്‍.ടി.സികള്‍ ബ്ലോക്ക് പഞ്ചായത്തുകളും ഡി.സി.സികള്‍ ഗ്രാമപഞ്ചായത്തുകളുമാണ് നടത്തുന്നത്.

ജില്ലയില്‍ ഏപ്രില്‍ 25 വരെ രോഗബാധിതരായ 17768 പേരില്‍ 1717 പേര്‍ ആശുപത്രികളിലും വിവിധ പരിചരണ കേന്ദ്രങ്ങളിലുമായി കഴിയുന്നുണ്ട്.

വിവിധ ചികിത്സാ, പരിചരണ കേന്ദ്രങ്ങളിലെ ആകെ കിടക്കകള്‍, നിലവിലെ രോഗികളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ചുവടെ

കോവിഡ് ആശുപത്രികള്‍-2
ആകെ കിടക്കകള്‍-439
നിലവിലുള്ള രോഗികള്‍-295

സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍(സി.എസ്.എല്‍.ടി.സി)-6
ആകെ കിടക്കകള്‍-541
നിലവിലുള്ള രോഗികള്‍-415

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍(സി.എഫ്.എല്‍.ടി.സി)-11
ആകെ കിടക്കകള്‍-1180
നിലവിലുള്ള രോഗികള്‍-701

ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) -24
ആകെ കിടക്കകള്‍-1341
നിലവിലുള്ള രോഗികള്‍-306

സ്വകാര്യ ആശുപത്രികള്‍
ആകെ കിടക്കകള്‍-450
നിലവിലുള്ള രോഗികള്‍-390