അയാൾ ജീവിതത്തിലും നല്ല നടനാണ്, അതുകൊണ്ടാണ് ആ ബന്ധം വിവാഹത്തിലെത്തിയത് ; ജനുവരിയ്ക്ക് ശേഷം അഞ്ചാം തവണയാണ് ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് : ആദിത്യനെതിരെ ഗുരുതര ആരോപണവുമായി അമ്പിളി ദേവി
സ്വന്തം ലേഖകൻ
കൊല്ലം: അമ്പിളിദേവിയും ആദിത്യനും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിയമ നടപടികളിലേക്കും നീങ്ങുന്നു. ആദിത്യനെതിരായ നിയമ നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് അമ്പിളി ദേവി വ്യക്തമാക്കി.
ആദിത്യൻ ജീവിതത്തിലും മികച്ച നടനാണ്. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അയാൾ അഭിനയിച്ചു. അതുകൊണ്ടാണ് ആ ബന്ധം വിവാഹത്തിലെത്തിയതെന്നും അമ്പിളി ദേവി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിനു ശേഷം ഞാൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോൾ രേഖകളും പരിശോധിക്കണം.
ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ മാനസികമായി ആദിത്യൻ തന്നെ പീഡിപ്പിച്ചുവെന്നും അമ്പിളി പറയുന്നു. ഇല്ലാത്തെ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി പറഞ്ഞു.
വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ മന്നോട്ടെങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. ഈ ബന്ധം അബദ്ധമമായി എന്നു തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെപ്പറ്റിയും ലിവിങ് ടുഗെതറിനെപ്പറ്റിയും മാത്രമേ എനിക്ക് അറിയാമായിരുന്നുവെന്നും അമ്പിളി ദേവി വ്യക്തമാക്കി.
ഈ ജനുവരിക്ക് ശേഷം അഞ്ച് തവണ ഇങ്ങനെ ആത്മഹത്യയ്ക്ക് അദ്ദേഹം ശ്രമിച്ചുവെന്ന് അമ്പിളി പറയുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ അക്രമം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമം.