video
play-sharp-fill

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും; ഡല്‍ഹിക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എപ്പോള്‍ ലഭിക്കും?; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും; ഡല്‍ഹിക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എപ്പോള്‍ ലഭിക്കും?; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈകോടതി. ”നമ്മള്‍ ഇതിനെ തരംഗം എന്നാണ് വിളിക്കുന്നത്. യഥാര്‍ഥത്തില്‍ സുനാമിയാണ്.”-കോടതി അഭിപ്രായപ്പെട്ടു. രൂക്ഷമായ കോവിഡ് വ്യാപനത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.

ആശുപത്രികള്‍, ആരോഗ്യ രംഗത്തെ തൊഴിലാളികള്‍, മരുന്നുകള്‍, ഭൗതിക സാഹചര്യങ്ങള്‍, പ്രതിരോധ മരുന്നുകള്‍, ഓക്‌സിജന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ചും കോടതി ആരാഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഓക്‌സിജന്റെ ആശങ്കാജനകമായ ക്ഷാമം നിരവധി ആശുപത്രികള്‍ ഉന്നയിക്കുന്നുണ്ട്.

”ഡല്‍ഹിക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എപ്പോള്‍ ലഭിക്കും? പറയൂ” -കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു.

എന്നാല്‍ സംസ്ഥാനങ്ങളാണ് ഓക്‌സിജനു വേണ്ടിയുള്ള ടാങ്കറുകള്‍ അയക്കുന്നതന്നും തങ്ങള്‍ അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഡല്‍ഹിയില്‍ എല്ലാം തങ്ങള്‍ ചെയ്യണമെന്ന സ്ഥിതിയാണ്. ഡല്‍ഹി സര്‍ക്കാറും തങ്ങള്‍ക്കൊപ്പം ജോലി ചെയ്യണമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരം കേന്ദ്രത്തേയും അറിയിക്കണമെന്നും അപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

 

 

Tags :