video
play-sharp-fill
യുവാവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി: റോഡിൽ തലയിടിച്ചു വീണ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം അമയന്നൂരിൽ

യുവാവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി: റോഡിൽ തലയിടിച്ചു വീണ കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം അമയന്നൂരിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: യുവാവ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമയന്നൂർ വാണിയപ്പാട്ട് പരേതനായ മത്തായി (കുഞ്ഞൂഞ്ഞ്) ഭാര്യ ഏലിയാമ്മ (62) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പങ്ങട സ്വദേശി അഭിജിത്തി (21)നെ പരിക്കുകളോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. പനവേലിമറ്റം റേഷൻ കടയ്ക്ക് സമീപത്തു വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഏലിയാമ്മയെ ഇടിക്കുകയായിരുന്നു. റോഡരികിലൂടെ നടന്നു വരികയായിരുന്ന ഏലിയാമ്മയെ
അയർക്കുന്നം ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തെ തുടർന്ന് റോഡിലേയ്ക്ക് തലയിടിച്ചു വീണ ഏലിയാമ്മയെ ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ അയർക്കുന്നത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയർക്കുന്നം പൊലീസ് കേസെടുത്തു.

മൃതദേഹം മണർകാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. മക്കൾ: ജനീഷ്, ആശ. മരുമകൻ: പരേതനായ ജസ്റ്റിൻ.